ഒ​ന്ന​ര വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മയുടെ കാമുകനും അറസ്റ്റില്‍

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ര്‍: ത​യ്യി​ല്‍ കടപ്പുറത്ത് ഒ​ന്ന​ര വ​യ​സു​കാ​ര​നെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ അ​മ്മ ശ​ര​ണ്യ​യ്ക്ക് പി​ന്നാ​ലെ കാ​മു​ക​നും അ​റ​സ്റ്റി​ലാ​യി. ശ​ര​ണ്യ​യു​ടെ കാ​മു​ക​നാ​യി​രു​ന്ന നി​ധി​നെ പ്രേ​ര​ണാ​ക്കു​റ്റം ചു​മ​ത്തി​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റ് ചെയ്തിരിക്കുന്നത്. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്താ​ന്‍ കാ​മു​ക​ന്റെ  പ്രേ​ര​ണ ശ​ര​ണ്യ​യ്ക്ക് മേ​ല്‍ ഉ​ണ്ടാ​യി​രു​ന്നു​വെ​ന്ന് സംശയിക്കുന്നതാ​യി ഭ​ര്‍​ത്താ​വ് പ്ര​ണ​വ് പോ​ലീ​സി​ല്‍ മൊ​ഴി ന​ല്‍​കി​യി​രു​ന്നു. ഇ​തേ​തു​ട​ര്‍​ന്ന് പോ​ലീ​സ് ന​ട​ത്തി​യ അന്വേഷ​ണ​ത്തി​ന് പി​ന്നാ​ലെ​യാ​ണ് പ്രേ​ര​ണ​യ്ക്ക് കാ​മു​ക​ന്‍ അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ളെ പോ​ലീ​സ് വി​ശ​ദ​മാ​യി ചോദ്യംചെയ്യും. കു​ട്ടി​യെ കൊ​ല​പ്പെ​ടു​ത്തി​യ​തി​ന്റെ  ത​ലേ​ദി​വ​സം കാ​മു​ക​നും ശ​ര​ണ്യ​യും വീ​ടി​ന് സ​മീ​പം കൂ​ടി​ക്കാ​ഴ്ച നടന്നുവെ​ന്നും പോ​ലീ​സി​ന് വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. കേ​സി​ല്‍ നേ​ര​ത്തെ ത​ന്നെ നി​ധി​ന്റെ  മൊ​ഴി പോ​ലീ​സ് രേ​ഖ​പ്പെ​ടു​ത്തി​യി​രു​ന്നു.

അടച്ചിട്ട വീട്ടില്‍ അച്ഛനൊപ്പം കിടന്നുറങ്ങിയ കുട്ടിയെ കടല്‍തീരത്ത് മരിച്ച നിലയില്‍ കണ്ടെത്തിയതില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്‌ കുട്ടിയുടെ പിതാവ് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കാമുകനൊപ്പം ജീവിക്കാനാണ് ശരണ്യ ഒന്നര വയസുളള മകനെ കൊലപ്പെടുത്തിയത്. ഭര്‍ത്താവുമായി അകന്ന് സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരുന്നു ശരണ്യയുടെ താമസം. എന്നാല്‍ ഞായറാഴ്ച ഭര്‍ത്താവിനെ വിളിച്ചുവരുത്തി വീട്ടില്‍ താമസിപ്പിച്ചു. പിറ്റേന്നു പുലര്‍ച്ചെയാണ് മകനെ കൊന്നത്. കുറ്റം ഭര്‍ത്താവിനുമേല്‍ ചുമത്തിയശേഷം കാമുകനൊപ്പം ജീവിക്കുകയായിരുന്നു ശരണ്യയുടെ പദ്ധതി.

പോലീസ് ചോദ്യം ചെയ്യലില്‍ ഭര്‍ത്താവാണ് മകനെ കൊന്നതെന്നാണ് ശരണ്യ ആവര്‍ത്തിച്ചത്. എന്നാല്‍ ഫൊറന്‍സിക് പരിശോധനയില്‍ ശരണ്യ ധരിച്ച വസ്ത്രത്തില്‍ ഉപ്പുവെളളത്തിന്റെ സാന്നിധ്യമുണ്ടായി രുന്നതായി സ്ഥിരീകരിച്ചു. ശരണ്യയുടെ ഫോണ്‍ കോളുകള്‍ പരിശോധിച്ചപ്പോള്‍ ഫെയ്‌സ്ബുക്ക് വഴി പരിചയപ്പെട്ട കാമുകനെക്കുറിച്ച്‌ വിവരം ലഭിച്ചു. തുടര്‍ന്നുളള ചോദ്യം ചെയ്യലിലാണ് ശരണ്യ കുറ്റം സമ്മതിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാതയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ ഇടിച്ച് തെറിപ്പിച്ചു

0
തൃശ്ശൂർ: മണ്ണുത്തി-വടക്കഞ്ചേരി ദേശീയപാത 544 വാണിയംപാറയിൽ ബസ് കാത്തുനിന്ന മൂന്നുപേരെ കാർ...

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...