ബാലവിവാഹം ; തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ ഗർഭിണികളായത് 36,137 പെൺകുട്ടികൾ, ഞെട്ടിപ്പിക്കുന്ന കണക്കുകൾ പുറത്ത്

For full experience, Download our mobile application:
Get it on Google Play

ചെന്നൈ: തമിഴ്നാട്ടിൽ കഴിഞ്ഞ മൂന്നുവർഷത്തിനിടെ, പ്രായപൂർത്തിയാകാത്ത 36,137 പെൺകുട്ടികൾ ഗർഭിണികളായെന്ന് വിവരാവകാശ രേഖ. ബാലവിവാഹമാണ് ഇതിനുള്ള കാരണം. റാണിപ്പേട്ടിലുള്ള അഭിഭാഷകനും ബാലാവകാശ പ്രവർത്തകനുമായ പ്രഭാകരനാണ് വിവരാവകാശനിയമത്തിലൂടെ കണക്കുകൾ ലഭിച്ചത്. 2021 മുതൽ 2024 ഫെബ്രുവരിവരെയുള്ള കണക്കാണിത്. ഇക്കാലയളവിൽ ഏറ്റവും കൂടുതൽ പെൺകുട്ടികൾ ഗർഭിണികളായത് കോവിഡ് കാലമായ 2021-ലാണ്. 14,031 പേരാണ് ആ സമയത്ത് ഗർഭം ധരിച്ചത്.

2022-ൽ 10,901 പേരും 2023-ൽ 9565 പേരും ഗർഭിണികളായി. 2024 ജനുവരി, ഫെബ്രുവരി മാസങ്ങളിൽമാത്രം 1637 പെൺകുട്ടികൾ ഗർഭിണികളായിട്ടുണ്ടെന്നും കണക്കുകൾ വ്യക്തമാക്കുന്നു. സേലം, തിരുച്ചിറപ്പള്ളി, മധുര ജില്ലകളിലാണ് ഏറ്റവും കൂടുതൽപ്പേർ ഗർഭിണികളായത്. കൃഷ്ണഗിരി, തിരുവള്ളൂർ, ദിണ്ടിക്കൽ, ചെങ്കൽപ്പെട്ട്, കോയമ്പത്തൂർ, ഈറോഡ് ജില്ലകളാണ് തൊട്ടുപിന്നിൽ. ചെന്നൈയിൽ ഈ വർഷം ആദ്യരണ്ടുമാസത്തിൽ 49 പെൺകുട്ടികൾ ഗർഭിണികളായെന്നും കണക്കുകൾ ചുണ്ടിക്കാട്ടുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...