മലപ്പുറത്തെ ശൈശവ വിവാഹം ; ഭര്‍ത്താവിനും ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്തു

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : മലപ്പുറത്ത് 16കാരിയെ വിവാഹം കഴിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനും പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ക്കുമെതിരെ കേസെടുത്ത് പോലീസ്. ചൈല്‍ഡ് മാര്യേജ് ആക്ട്, പോക്സോ എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേസെടുത്തത്. 5 മാസം ഗര്‍ഭിണിയായ കുട്ടിയെ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.

വണ്ടൂര്‍ സ്വദേശിയായ യുവാവ് ഒരു വര്‍ഷം മുമ്പാണ് മലപ്പുറം സ്വദേശിനിയായ 16 കാരിയെ വിവാഹം കഴിച്ചത്. സംഭവത്തില്‍ പോലീസിനെതിരെ വിമര്‍ശനവുമായി സിഡബ്ല്യുസി രംഗത്തെത്തി. ബാലവിവാഹം നടന്നതായി പോലീസിനെ വിവരം അറിയിച്ചെങ്കിലും അനുകൂല നിലപാടുണ്ടായില്ലെന്നും വൈദ്യസഹായമോ മാനസിക പിന്തുണയോ കൃത്യ സമയത്ത് നല്‍കാനായില്ലെന്നും സിഡബ്ല്യുസി ചെയര്‍മാന്‍ കെ ഷാജേഷ് ഭാസ്‌ക്കര്‍ പറഞ്ഞു.

നേരത്തെയും മലപ്പുറത്ത് സമാന രീതിയിലുള്ള ശൈശവ വിവാഹങ്ങള്‍ സിഡബ്ല്യുസി ഇടപെട്ട് തടഞ്ഞിരുന്നു. ഗര്‍ഭിണിയായ പെണ്‍കുട്ടിയെ ചികിത്സയ്‌ക്കെത്തിച്ചപ്പോഴാണ് പ്രായപൂര്‍ത്തിയായിട്ടില്ലെന്ന് തെളിഞ്ഞത്. ഇതോടെ ആശുപത്രി അധികൃതര്‍ സിഡബ്ല്യുസിയെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ജനാധിപത്യത്തില്‍ ആരും ഭയപ്പെടരുത് ; നിങ്ങള്‍ ഭയപ്പെടുന്നില്ലെങ്കിൽ ഈ സര്‍ക്കാരിന് മുന്നില്‍ തല കുനിക്കുന്നില്ലെങ്കില്‍...

0
ന്യൂഡല്‍ഹി: രാജ്യത്തെ പരീക്ഷ ക്രമക്കേടുകളില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍...

കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച് കടന്നുകളഞ്ഞത് പ്രവാസി യുവതി

0
കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിൽ 16 ദിവസം പ്രായമുള്ള പെൺകുഞ്ഞിനെ ഉപേക്ഷിച്ച്...

ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ

0
ആലപ്പുഴ: ആലപ്പുഴയിലെ പരിപാടി ഒഴിവാക്കി ജി സുധാകരൻ എംഎൽഎ. ആലപ്പുഴ നഗരസഭയുടെ...

NABH (6th Edition) അംഗീകാര പ്രഖ്യാപന സമ്മേളനം ജൂലൈ 26-ന് ലൈഫ് ലൈനിൽ

0
അടൂര്‍ : ഗുണമേന്മയാർന്ന ആരോഗ്യപരിചരണത്തിലും രോഗിസുരക്ഷയിലും ദേശീയ നിലവാരത്തിലുള്ള മറ്റൊരു സുപ്രധാന...