ഉത്തര്‍പ്രദേശ് : കൊറോണയും കോവിഡും കഴിഞ്ഞ് സാനിറ്റൈസറും എത്തി. കോവിഡ് കാലത്തു ജനിച്ച കുഞ്ഞിന് പേരിടുന്നതില്‍ പെടാപ്പാടൊന്നുമില്ല, ഉത്തര്‍ പ്രദേശിലെ ദമ്പതികളാണ് പുതിയതായി ജനിച്ച കുട്ടിക്ക് സാനിറ്റൈസര്‍ എന്നു പേരിട്ടിരിക്കുന്നത്.
കോവിഡ് പ്രതിരോധത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥും നടത്തുന്ന ശ്രമങ്ങളില്‍ ആകൃഷ്ടരായാണ് ഇത്തരത്തിലൊരു പേരിട്ടതെന്ന് മാതാപിതാക്കള്‍ പറയുന്നു. സഹരാന്‍പൂരിലെ ഒരു സ്വകാര്യ ആശുപത്രില്‍ ഞായറാഴ്ചയാണ് കുഞ്ഞ് ജനിച്ചത്. അണുക്കളില്‍ നിന്ന് മുക്തമാക്കാന്‍ സഹായിക്കുന്നതാണ് സാനിറ്റൈസര്‍ എന്നതുകൊണ്ടാണ് കുഞ്ഞിന് ഇങ്ങനെയൊരു പേരിട്ടതെന്നും ഇവര്‍ പറഞ്ഞു.