തിരുവനന്തപുരം : ബിനീഷ് കോടിയേരിയുടെ കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് ബാലാവകാശ കമ്മീഷൻ. ബാലാവകാശ കമ്മീഷൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥർക്ക് നോട്ടീസ് നൽകി.
നിയമപരമായ സ്ഥാപനമായതിനാൽ നോട്ടിസ് കൈപ്പറ്റിയതായി മറുപടി നൽകണമെന്ന് കമ്മീഷൻ അധികൃതർ ഇഡിയോട് ആവശ്യപ്പെട്ടു. ഇതേത്തുടർന്നാണ് 24 മണിക്കൂറിനു ശേഷം ബിനീഷിന്റെ കുട്ടിയേയും ബന്ധുവിനെയും പുറത്തിറങ്ങാൻ അനുവദിച്ചത്. വീട്ടുകാരെ കാണാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ബിനീഷിന്റെ ബന്ധുക്കൾ വീടിനു മുന്നിൽ പ്രതിഷേധിച്ചിരുന്നു.