തിരുവനന്തപുരം : എന്‍ഫോഴ്സ്മെന്‍റ് സംഘം അന്യായമായി തടവില്‍ വച്ച ബിനീഷിന്‍റെ കുടുംബത്തെ സന്ദര്‍ശിക്കുന്നതിനായി ബാലാവകാശ കമ്മീഷന്‍ അംഗങ്ങള്‍ ബിനീഷിന്‍റെ വീട്ടില്‍ എത്തിയിരിക്കുന്നു എന്ന വിവരങ്ങള്‍ ലഭിക്കുന്നു. 24 മണിക്കൂറായി രണ്ടുവയസ് പ്രായമുള്ള കുഞ്ഞിനെ ഉള്‍പ്പെടെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് പരിശോധനയുടെ പേരില്‍ തടഞ്ഞുവച്ചിരിക്കുന്നതിന്‍റെ പശ്ചാത്തലത്തിലാണ് ബാലാവകാശ കമ്മീഷന്‍ വീട് സന്ദര്‍ശിക്കുന്നത്.
റെയ്ഡ് പൂര്‍ത്തീകരിച്ചതായി ഇഡി സംഘം എസിപിയോട് പറഞ്ഞതായാണ് വിവരം എന്നാല്‍ ഭാര്യയെയും കുഞ്ഞിനെയും ഉള്‍പ്പെടെ ബന്ധുക്കളെ കാണാന്‍ അനുവദിച്ചിട്ടില്ല. ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ഉള്‍പ്പെടെയുള്ളവരാണ് ഇവിടെ എത്തിയിരിക്കുന്നത്. ഇദ്ദേഹം ഇഡി ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തുകയാണ്.