സംസ്ഥാനത്ത് വീണ്ടും കുട്ടിക്കടത്ത് : 12 കുട്ടികളെ രക്ഷപ്പെടുത്തി

For full experience, Download our mobile application:
Get it on Google Play

തൃശൂര്‍ : സംസ്ഥാനത്ത് വീണ്ടും കുട്ടിക്കടത്ത്‌. ട്രെയിനില്‍ കടത്തിക്കൊണ്ട് വന്ന 12 കുട്ടികളെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ രക്ഷപ്പെടുത്തി. മലപ്പുറത്തെ ഒരു സ്വകാര്യ സ്ഥാപനത്തിലേയ്ക്ക് കൊണ്ടുപോയ കുട്ടികളെയാണ് രക്ഷപ്പെടുത്തിയത്. ഇവരെ തൃശൂര്‍ ചില്‍ഡ്രന്‍സ് ഹോമില്‍ പ്രവേശിപ്പിച്ചു. ബിഹാര്‍, യുപി എന്നീ സംസ്ഥാനങ്ങളില്‍ നിന്നും കടത്തിക്കൊണ്ട് വന്ന 10-12 വയസ് വരെയുള്ള കുട്ടികളെ മലപ്പുറത്തെ അല്‍ ഹുദ എന്ന വിദ്യാഭ്യാസ സ്ഥാപനത്തിലേക്ക് കൊണ്ട് പോകുകയായിരുന്നു.

ഗോരഖ്പൂര്‍- കൊച്ചുവേളി സൂപ്പര്‍ഫാസ്റ്റ് ട്രെയിനില്‍ വൈകീട്ട് മൂന്ന് മണിയോടെയാണ് ഇവര്‍ തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. ഇവരെ റെയില്‍വേ ചൈല്‍ഡ് ലൈന്‍ കണ്ടെത്തി രക്ഷപ്പെടുത്തുകയായിരുന്നു. കുട്ടികള്‍ കേരളത്തില്‍ പഠിക്കുന്നവരാണെന്നും റംസാന്‍ അവധിക്ക് നാട്ടില്‍ പോയി തിരികെ വരികയാണെന്നുമാണ് പ്രാഥമിക വിവരം.

ഇവരോടൊപ്പം യുപിയിലും ബിഹാറിലുമുള്ള ആളുകളും മലപ്പുറത്തെ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതരും ഉണ്ടായിരുന്നു. എന്നാല്‍ അവര്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടില്ല. മലപ്പുറത്ത് ഇറങ്ങേണ്ട കുട്ടികളെ എന്തിനാണ് തൃശൂരിലേക്ക് കൊണ്ടുവന്നത് എന്നത് സംബന്ധിച്ച വിവരങ്ങള്‍ ഇനിയും ലഭ്യമായിട്ടില്ല. സംഭവത്തില്‍ വിശദമായ അന്വേഷണം ആരംഭിച്ചു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നാറ്റോയെയും യൂറോപ്യൻ യൂണിയനെയും ഉള്ളിൽനിന്ന് തകർക്കണം ; രഹസ്യ പദ്ധതിയുമായി പുടിൻ

0
മോസ്‌കോ : നാറ്റോയെയും യൂറോപ്യൻ യൂണിയനെയും 'ഉള്ളിൽ നിന്ന് തകർക്കുക' എന്ന...

എഴുകുംവയൽ ഇരട്ടക്കൊലപാതകം ; പ്രതി അജീഷിനെ കസ്റ്റഡിയിൽ വാങ്ങും

0
ഇടുക്കി: ഇടുക്കി എഴുകുംവയലിൽ അച്ഛനെയും അമ്മയേയും കൊലപ്പെടുത്തിയ കേസിലെ പ്രതി അജീഷിനെ...

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...