Thursday, July 10, 2025 7:34 pm

ശിശുക്ഷേമ സമിതി പഠന ക്ലാസ് വിദ്യാര്‍ഥികള്‍ പ്രയോജനപ്പെടുത്തണം : ജില്ലാ കളക്ടര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ശിശുക്ഷേമ സമിതിയുടെ ആഭിമുഖ്യത്തില്‍ ഏപ്രില്‍ 18 മുതല്‍ മേയ് 16 വരെ അടൂര്‍ ഗവണ്‍മെന്റ് യുപി സ്‌കൂളില്‍ സംഘടിപ്പിക്കുന്ന അവധിക്കാല പഠനക്ലാസ് വിദ്യാര്‍ഥികള്‍ പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിവ്യ എസ് അയ്യര്‍ പറഞ്ഞു. പഠന ക്ലാസ് നടത്തുന്നതുമായി ബന്ധപ്പെട്ട് അടൂരില്‍ ചേര്‍ന്ന സംഘാടകസമിതി യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജില്ലാ കളക്ടര്‍. അടൂരിന്റെ സാംസ്‌കാരിക രംഗത്തു നിന്നും പുതിയ പ്രതിഭകളെ കണ്ടെത്തുന്നതിനും അവരുടെ കഴിവുകളെ വളര്‍ത്തിയെടുക്കുന്നതിനും പഠന ക്ലാസ് വഴിയൊരുക്കുമെന്നും ജില്ലാ കളക്ടര്‍ പറഞ്ഞു. ജില്ലാ ശിശുക്ഷേമ സമിതി വൈസ് പ്രസിഡന്റ് പ്രൊഫ.കെ.മോഹന്‍കുമാര്‍ അധ്യക്ഷത വഹിച്ചു. ശിശുക്ഷേമ സമിതി സംസ്ഥാന കമ്മിറ്റി അംഗം പ്രൊഫ. ടികെജി നായര്‍ ക്ലാസിനെപ്പറ്റി വിശദീകരിച്ചു.

എട്ടു വയസു മുതല്‍ 16 വയസു വരെയുള്ള കുട്ടികള്‍ക്ക് പേര് രജിസ്റ്റര്‍ ചെയ്യാം. 250 കുട്ടികളെയാണ് പങ്കെടുപ്പിക്കാന്‍ ഉദ്ദേശിക്കുന്നത്. വാദ്യസംഗീതം, ചിത്രരചന, ഒറിഗാമി, സംഗീതം, വായ്പാട്ട്, പ്രസംഗം, ഫോട്ടോഗ്രാഫി എന്നിവയില്‍ പ്രഗല്‍ഭരായ അധ്യാപകര്‍ ക്ലാസുകള്‍ നയിക്കും. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ രണ്ടു വര്‍ഷമായി വീടിനുള്ളില്‍ കഴിഞ്ഞുവരുന്ന കുട്ടികള്‍ക്ക് മാറ്റം ഉണ്ടാക്കുക എന്നതാണ് പഠന ക്ലാസിന്റെ പ്രധാന ലക്ഷ്യം. പഠന ക്ലാസില്‍ പങ്കെടുക്കുന്നതിന് അടൂര്‍ ബിആര്‍സിയും ഓമല്ലൂര്‍ ശിശുപരിചരണ കേന്ദ്രത്തിലും രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 9400063953, 9645374919 എന്നീ നമ്പരുകളില്‍ വിളിക്കുക.

വിശിഷ്ട വ്യക്തികളെ പഠന ക്ലാസിലേക്കു ക്ഷണിക്കുകയും കുട്ടികള്‍ക്ക് പരിചയപ്പെടുത്തുകയും അവരുടെ അനുഭവം പകര്‍ന്നു നല്‍കുകയും ചെയ്യും. കുട്ടികളിലെ മികവ് തെളിയിച്ചവരെ ക്ലാസില്‍ അനുമോദിക്കും. ജില്ലയുടെ സാംസ്‌കാരിക കേന്ദ്രങ്ങളായ മൂലൂര്‍ സ്മാരകം, വേലുത്തമ്പി ദളവ സ്മാരകം, കടമ്മനിട്ട രാമകൃഷ്ണന്‍ ശില്പ പാര്‍ക്ക് തുടങ്ങിയ സ്ഥലങ്ങളിലേക്ക് പഠനയാത്രകള്‍, വിനോദയാത്രകള്‍ എന്നിവ നടത്തുമെന്നും ശിശുക്ഷേമ സമിതി ഭാരവാഹികള്‍ അറിയിച്ചു. അടൂര്‍ നഗരസഭ ചെയര്‍മാന്‍ ഡി. സജി, അടൂര്‍ നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ദിവ്യ റെജി മുഹമ്മദ്, ഏനാദിമംഗലം പഞ്ചായത്ത് പ്രസിഡന്റ് രാജഗോപാലന്‍ നായര്‍, കലഞ്ഞൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ടി.വി പുഷ്പവല്ലി, ഏഴംകുളം പഞ്ചായത്ത് പ്രസിഡന്റ് ആശ, ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി ജി.പൊന്നമ്മ, ശിശുക്ഷേമ സമിതി ജില്ലാ ട്രഷറര്‍ ആര്‍.ഭാസ്‌കരന്‍ നായര്‍, ശിശുക്ഷേമസമിതി ജില്ലാ ജോയിന്റ് സെക്രട്ടറി എം.എസ് ജോണ്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം ജയകൃഷ്ണന്‍ പള്ളിക്കല്‍, വനിത ശിശുവികസന ഓഫീസര്‍ പി.എസ് തസ്നിം എന്നിവര്‍ സംസാരിച്ചു.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ചെങ്കുളം പാറമടയിലെ അപകടം ; കോന്നിയിൽ അവലോകന യോഗം ചേർന്നു

0
കോന്നി : പയ്യനാമൺ ചെങ്കുളം പാറമടയിൽ കരിങ്കൽ ഇടിഞ്ഞു വീണ് തൊഴിലാളികൾ...

യൂത്ത് കോൺഗ്രസ് നേതാവിനെ മർദ്ദിച്ച സംഭവത്തിൽ പോലീസുകാർക്കെതിരെ കോടതി കേസെടുക്കാൻ നിർദേശം നൽകി

0
തൃശ്ശൂർ: യൂത്ത് കോൺഗ്രസ് നേതാവിനെ പോലീസ് സ്റ്റേഷനിൽ വെച്ച് മർദ്ദിച്ച സംഭവത്തിൽ...

ചാവക്കാട് പ്രവാസി സിൻഡിക്കേറ്റ് ചിട്ട്സ് 5,95,000 രൂപയും പലിശയും നൽകുവാൻ വിധി

0
തൃശൂര്‍ : ചാവക്കാട് ഏങ്ങണ്ടിയൂര്‍ പ്രവാസി സിൻഡിക്കേറ്റ് ചിട്ട്സ്  പ്രൈവറ്റ് ലിമിറ്റഡ്...

ടെന്നീസ് താരം രാധിക യാദവിനെ പിതാവ് വെടിവെച്ച് കൊലപ്പെടുത്തി

0
ഡൽഹി: ഗുരുഗ്രാമിൽ സംസ്ഥാന തല ടെന്നീസ് താരമായ യുവതിയെ പിതാവ് വെടിവെച്ച്...