കെഎസ്ആര്‍ടിസി ബസിലെ പ്രസവം : ജീവനക്കാർക്ക് അഭിനന്ദനവും കുഞ്ഞിന് സമ്മാനവുമായി കെ ബി ഗണേഷ് കുമാർ

For full experience, Download our mobile application:
Get it on Google Play

തൃശൂർ : കെഎസ്ആര്‍ടിസി ബസിലെ പ്രസവം. കെഎസ്ആർടിസി ജീവനക്കാരെ നേരിട്ടു വിളിച്ച് അഭിനന്ദിച്ച് ഗതാഗത വകുപ്പ് മന്ത്രി കെബി ഗണേഷ് കുമാർ. 29.05.2024 ന് തൃശ്ശൂരിൽ നിന്നും തൊട്ടിൽപ്പാലത്തേക്ക് പോയ ടേക്ക് ഓവർ സർവ്വീസിൽ തിരുനാവായയിലേക്ക് പോവുകയായിരുന്ന യുവതിക്ക് പേരാമംഗലത്തുവച്ച് പ്രസവ വേദന അനുഭവപ്പെടുകയും അവസരോചിതമായ തീരുമാനം കൈകൊണ്ട് അടിയന്തരമായി യുവതിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ഡോക്ടർമാരുടെ സേവനം പ്രയോജനപ്പെടുത്തി ബസിനുളളിൽ യുവതിക്ക് സുഖപ്രസവത്തിന് സൗകര്യമൊരുക്കിയ കെഎസ്ആർടിസി തൊട്ടിൽപാലം യൂണിറ്റിലെ ഡ്രൈവർ എ.വി.ഷിജിത്ത്, കണ്ടക്ടർ ടി.പി അജയൻ എന്നിവരെ ഗതാഗത വകുപ്പ് മന്ത്രി നേരിട്ട് ഫോണിൽ വിളിച്ച് അഭിനന്ദിച്ചു.

ഏറ്റവും അഭിനന്ദനാർഹവും മാതൃകാപരവുമായി സേവനമനുഷ്ഠിച്ച രണ്ട് ജീവനക്കാർക്കും ഗതാഗത വകുപ്പ് മന്ത്രിയുടെയും ചെയർമാൻ ആൻഡ് മാനേജിംഗ് ഡയറക്ടറുടെയും അഭിനന്ദന പത്രവും കെഎസ്ആർടിസിയുടെ സത്സേവനാ രേഖയും നൽകുമെന്നും ഗതാഗത വകുപ്പുമന്ത്രി അറിയിച്ചു. അതേസമയം കെഎസ്ആര്‍ടിസി ബസിനുള്ളിൽ പിറവിയെടുത്ത കുഞ്ഞിന് മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ സമ്മാനം. കെഎസ്ആർടിസി അധികൃതരാണ് സമ്മാനം കൈമാറിയത്. സമയോചിതമായി ഈ വിഷയത്തിൽ ഇടപെട്ട കെഎസ്ആർടിസി ജീവനക്കാരെയും ഡോക്ടർമാരെയും ആശുപത്രി ജീവനക്കാരെയും അനുമോദിക്കുന്നതിനായി തൃശ്ശൂർ അമല ഹോസ്പിറ്റൽ മാനേജ്മെൻറ് ഒരു അനുമോദന യോഗം സംഘടിപ്പിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

റോഡരികിൽ ബസ് സ്റ്റോപ്പിനടുത്ത് കഞ്ചാവ് ചെടി വളർത്തി ; ബ്രൗൺ പേപ്പറിൽ പൊതിഞ്ഞ് സീൽ...

0
ചേർത്തല: തണ്ണീർമുക്കം വടക്ക് വില്ലേജിൽ റോഡരികിൽ വളർത്തിയിരുന്ന കഞ്ചാവ് ചെടി എക്സൈസ്...

പണം ചോദിച്ചപ്പോൾ നൽകാത്തത് വിരോധമായി ; മൊബൈല്‍ ഷോപ്പ് ജീവനക്കാരനെ കടയില്‍ കയറി മര്‍ദിച്ചു...

0
തിരുവനന്തപുരം: ക്ലെയിമിനായി നൽകിയ മൊബൈൽ ഫോൺ തിരികെ നൽകാത്തതിലും പണം ചോദിച്ചതിലുമുള്ള...

മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം

0
പത്തനംതിട്ട: മദ്യപിക്കാൻ പണം നൽകാത്തതിന് അമ്മയ്ക്ക് മകന്‍റെ ക്രൂര മർദനം. റാന്നി...

അലിമുക്കിൽ പിടികൂടിയ പുലിയെ അച്ചൻകോവിൽ ഉൾവനത്തിൽ തുറന്നുവിട്ടു

0
കൊല്ലം: അലിമുക്കിൽ പുലിപ്പേടി ഒഴിഞ്ഞപ്പോൾ അച്ചൻകോവിൽ നിവാസികൾ ഭീതിയിൽ. അലിമുക്കിൽ പിടികൂടിയ...