ഫ്രാൻസിലെ പാർക്കിൽ കുഞ്ഞുങ്ങൾക്കു നേരെ കത്തിയാക്രമണം

For full experience, Download our mobile application:
Get it on Google Play

പാരിസ്: ഫ്രഞ്ച് ആൽപ്സ് മേഖലയിലെ അനെസി തടാകക്കരയിലുള്ള പാർക്കിൽ കളിച്ചുകൊണ്ടിരുന്ന 4 പിഞ്ചുകുട്ടികൾക്കുൾ‍പ്പെടെ 6 പേർക്കു കുത്തേറ്റു. ആക്രമണം നടത്തിയ സിറിയൻ അഭയാർഥിയെ കാലിൽ വെടിവച്ചു പോലീസ് പിടികൂടി. 3 വയസ്സുള്ള 2 കുട്ടികളുടെയും മുതിർന്ന പൗരന്റെയും നില അതീവഗുരുതരമാണ്. ഒരു കുട്ടി ബ്രിട്ടനിൽനിന്നും മറ്റൊരു കുട്ടി നെതർലൻഡ്സിൽനിന്നുമുള്ളവരാണ്. തെക്കു കിഴക്കൻ ഫ്രാൻസിൽ സ്വിറ്റ്‌സർലൻഡ് അതിർത്തിയോടു ചേർന്നു കിടക്കുന്ന അതിമനോഹരമായ ടൂറിസ്റ്റ് പട്ടണമാണ് അനെസി.

ഇതേ പേരിലുള്ള തടാകത്തോടു ചേർന്നുള്ള പാർക്കിൽ രക്ഷിതാക്കൾ തള്ളിക്കൊണ്ടു നടന്ന ചെറുവണ്ടിയിലിരുന്ന കുഞ്ഞിനെ ഉൾപ്പെടെയാണ് ഇന്നലെ രാവിലെ 9.45ന് അതിക്രൂരമായി ആക്രമിച്ചത്. കുട്ടികളെ തിരഞ്ഞുപിടിച്ച് പല തവണ കുത്തുകയായിരുന്നു. എല്ലാവരും 5 വയസ്സിൽ താഴെയുള്ളവരാണ്. ഏറ്റവും ചെറിയ കുട്ടിക്ക് 22 മാസമാണു പ്രായം. സ്വീഡൻ അഭയാർഥിയായി സ്വീകരിച്ച സിറിയ സ്വദേശിയാണു പിടിയിലായത്. 31 വയസ്സുള്ള ഇയാൾക്ക് ഭീകരബന്ധമോ മാനസികഅസ്വാസ്ഥ്യമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ഫ്രഞ്ച് അധികൃതർ അറിയിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...