മലപ്പുറം : വള്ളുവമ്പ്രത്ത് മണിപറമ്പ് എന്ന സ്ഥലത്ത് ചെങ്കൽ ക്വാറിയിലെ വെള്ളക്കെട്ടില്‍ വീണ് സഹോദരങ്ങളുടെ മക്കൾ മരിച്ചു. മാണിപ്പറമ്പ് സ്വദേശികളായ ചെമ്പേക്കാട് രാജന്‍റെ മകൾ അർച്ചന(15), രാജന്‍റെ സഹോദരൻ വിനോദിന്‍റെ മകൻ ആദിൽ ദേവ് (4) എന്നിവരാണ് മരിച്ചത്. വീടിനടുത്ത ചെങ്കൽ ക്വാറിയിൽ ഇന്ന് രാവിലെയായിരുന്നു അപകടം.
ആദിൽ ദേവ് അബദ്ധത്തിൽ ക്വാറിയിലെ വെള്ളക്കെട്ടിൽ വീഴുകയായിരുന്നു. ഈ സമയത്ത് കൂടെയുണ്ടായിരുന്ന അർച്ചന രക്ഷിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. നാട്ടുകാർ ഓടിവരുമ്പോഴേക്കും രണ്ട് കുട്ടികളും മുങ്ങിമരിച്ചു. മൃതദേഹങ്ങൾ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിലേക്ക് മാറ്റി.