സ്വ​ന്തം മാ​ഷി​ന്‍റെ പു​സ്ത​കം പ്രകാശനം ചെയ്ത് പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ

For full experience, Download our mobile application:
Get it on Google Play

പ​ത്ത​നം​തി​ട്ട : സ്വ​ന്തം മാ​ഷി​ന്‍റെ പു​സ്ത​കം പു​റ​ത്തി​റ​ക്കാ​ൻ മു​ഖ്യാ​തി​ഥി​ക​ളാ​യി അ​വ​സ​രം കി​ട്ടി​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് പ്ര​മാ​ടം നേ​താ​ജി സ്കൂ​ളി​ലെ കു​ട്ടി​ക​ൾ. സ്കൂ​ൾ അ​സം​ബ്ലി​യി​ൽ ന​ട​ന്ന പ്ര​കാ​ശ​ന പ​രി​പാ​ടി​യി​ൽ മു​ഖ്യാ​തി​ഥി​ക​ളാ​യി കു​ട്ടി​ക​ൾ മു​ൻ​നി​ര​യി​ൽ നി​ന്നു. പ്ര​മു​ഖ നാ​ട​ക പ്ര​വ​ർ​ത്ത​ക​നും മ​ല​യാ​ളം അ​ധ്യാ​പ​ക​നു​മാ​യ നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി​യു​ടെ കു​ട്ടീം മാ​ഷും എ​ന്ന തി​യ​റ്റ​ർ കാ​രി​ക്കേ​ച്ച​റു​ക​ളാ​ണ് സ്കൂ​ളി​ലെ വാ​യ​ന​ക്കാ​രാ​യ കു​ട്ടി​ക​ളും അ​ധ്യാ​പ​ക​രും ജീ​വ​ന​ക്കാ​രും ചേ​ർ​ന്ന് പ്ര​കാ​ശ​നം നി​ർ​വ​ഹി​ച്ച​ത്. ത​ങ്ങ​ൾ​ക്ക് ഉ​ന്ന​യി​ക്കാ​ൻ തോ​ന്നി​യ ചോ​ദ്യ​ങ്ങ​ളാ​ണ് ഈ ​പു​സ്ത​ക​ത്തി​ലെ ക​ഥാ​പാ​ത്ര​മാ​യ കു​ട്ടി മാ​ഷി​നോ​ട് പ​ങ്കു വവെയ്ക്കു​ന്ന​ത്.

സ്കൂ​ൾ വി​ദ്യാ​ഭ്യാ​സ​ത്തെ സം​ബ​ന്ധി​ച്ച നൂ​ത​ന​മാ​യ ത​ന്‍റെ സ​ങ്ക​ല്പ​ങ്ങ​ളാ​ണ് പു​സ്ത​ക​ത്തി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി​യും മ​ല​യാ​ള വി​ഭാ​ഗ​വും ചേ​ർ​ന്നാ​ണ് പ്ര​കാ​ശ​ന പ​രി​പാ​ടി​ക്ക് വേ​റി​ട്ട മു​ഖം ന​ൽ​കി​യ​ത്. 60 മാ​ഷു​മാ​രും 60 കു​ട്ടി​ക​ളു​മാ​ണ് മു​ഖ്യാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ത്ത​ത്. പി​ടി​എ പ്ര​സി​ഡ​ന്‍റ് ഫാ. ​ജി​ജി തോ​മ​സ്, പ്ര​ഥ​മാ​ധ്യാ​പി​ക സി. ​ശ്രീ​ല​ത, പ്രി​ൻ​സി​പ്പ​ൽ ബി. ​ആ​ശ, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി വി. ​എം. അ​മ്പി​ളി,അ​ധ്യാ​പ​ക​രാ​യ കെ. ​ജെ. ഏ​ബ്ര​ഹാം, അ​ജി ഡാ​നി​യേ​ൽ, നാ​ട​ക​ക്കാ​ര​ൻ മ​നോ​ജ് സു​നി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

“സ്ത്രീകളെ പറ്റിക്കുന്ന വ്യാജ പ്രഖ്യാപനം”; പ്രിയദർശിനി പദ്ധതിക്കെതിരെ തിങ്കളാഴ്ച സംസ്ഥാന വ്യാപകമായി ബി.ജെ.പി പ്രതിഷേധം

0
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ കെഎസ്ആർടിസി ബസിലെ സ്ത്രീകളുടെ സൗജന്യയാത്രയിൽ വാഗ്ദാനലംഘനം നടത്തിയെന്ന്...

നയതന്ത്ര തട്ടകത്തിൽ ട്രംപിന്റെ അപ്രതീക്ഷിത നീക്കം; ലെബനൻ ആക്രമണത്തിൽ ഇസ്രയേലിനെ തള്ളിപ്പറഞ്ഞ് അമേരിക്കൻ പ്രസിഡന്റ്

0
ന്യൂയോർക്ക്: പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇറാനുമായുള്ള സമാധാന കരാർ അന്തിമഘട്ടത്തിലെത്തി നിൽക്കെ...

അതിർത്തി കടന്നുള്ള ലഹരിക്കടത്തിന് പൂട്ടിട്ടു; എക്‌സൈസിന്റെ മിന്നൽ നീക്കം, ‘കുവൈറ്റ് ഭായിജാൻ’ ഒടുവിൽ പിടിയിൽ

0
കോഴിക്കോട്: സംസ്ഥാനത്ത് ലഹരിമാഫിയകൾക്കെതിരെ എക്‌സൈസ് വകുപ്പ് നടത്തിവരുന്ന അതീവ രഹസ്യമായ പ്രത്യേക...

യൂട്യൂബർ ‘തൊപ്പി’ക്കെതിരെ കളമശ്ശേരി പോലീസിന്റെ നടപടി; കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി

0
കൊച്ചി: പ്രശസ്ത യൂട്യൂബര്‍ തൊപ്പി എന്ന നിഹാദിനെതിരായ പരാതിയില്‍ അന്വേഷണം ആരംഭിച്ച്...