കുട്ടികള്‍ സ്വപ്നം കാണാന്‍ പഠിക്കണം ; ചിറ്റയം ഗോപകുമാര്‍

For full experience, Download our mobile application:
Get it on Google Play

റാന്നി : കുട്ടികള്‍ ചെറുപ്പകാലം മുതല്‍ക്കേ വലിയ സ്വപ്നങ്ങള്‍ കാണാന്‍ പഠിക്കണമെന്നും ലക്ഷ്യബോധത്തോടെയുള്ള കഠിനശ്രമത്തിലൂടെ മാത്രമേ ജീവിതത്തില്‍ വിജയം വരിക്കാന്‍ സാധിക്കൂ എന്നും സി.പി.ഐ ജില്ലാ സെക്രട്ടറി ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. റാന്നി മണ്ഡലം ബാലവേദി ബാലാത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇപ്പോഴേ ലക്ഷ്യങ്ങള്‍ നിശ്ചയിച്ച് അതിനായി പരിശ്രമിച്ചാല്‍ മാത്രമേ ഭാവിയില്‍ മികച്ച വിജയം കൈവരിക്കാന്‍ കുട്ടികള്‍ക്ക് സാധിക്കൂ. വ്യക്തമായ ഒരു ലക്ഷ്യം മുന്നില്‍ കണ്ട് വേണം ഓരോരുത്തരും മുന്നോട്ട് പോകാന്‍. നിരന്തരമായ പരിശ്രമങ്ങളിലൂടെയും പ്രതിബദ്ധതയിലൂടെയും മാത്രമേ ജീവിത വിജയം നേടാൻ കഴിയൂ എന്നും അദ്ദേഹം പറഞ്ഞു.

കുട്ടികളുടെ കലാപരവും സര്‍ഗ്ഗാത്മകവുമായ കഴിവുകളെ പ്രോത്സാഹിപ്പിക്കുന്നതിനായി സംഘടിപ്പിച്ച ബാലാത്സവത്തില്‍ ഇപ്റ്റ ജില്ലാ സെക്രട്ടറി ഡോ.അജിത്ത് ആർ.പിള്ള,പ്രസിഡന്‍റ് അടൂര്‍ ഹിരണ്യ,എ.കെ.എസ്.ടി.യു ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ, ബാലവേദി ജില്ലാ രക്ഷാധികാരിയംഗം ടി.ജെ ബാബുരാജ് എന്നിവർ ക്ലാസുകൾ നയിച്ചു. എ.ഐ.എസ്.എഫ് മണ്ഡലം പ്രസിഡന്‍റ് പി.ആര്യനന്ദ അധ്യക്ഷത വഹിച്ചു.സി.പി.ഐ ജില്ലാ എക്സിക്യൂട്ടീവംഗം ലിസിദിവാന്‍,മണ്ഡലം സെക്രട്ടറി ജോജോ കോവൂര്‍,അസി.സെക്രട്ടറി എം.വി പ്രസന്നകുമാര്‍, ജില്ലാ കൗണ്‍സിലംഗം സന്തോഷ് കെ.ചാണ്ടി, കെ.കെ വിലാസിനി,  സി.സുരേഷ്, എം ശ്രീജിത്ത്, സുരേഷ് അമ്പാട്ട് എന്നിവർ പ്രസംഗിച്ചു.
ബാലവേദി രക്ഷാധികാരിയായി ടി.ജെ.ബാബുരാജ്,ഉപ രക്ഷാധികാരിയായി കെ.കെ വിലാസിനി എന്നിവരേയും ഭാരവാഹികളായി വന്ദന ശ്രീജിത്ത് (പ്രസിഡന്‍റ്), നിരജ്ഞന(വൈസ് പ്രസിഡന്‍റ്), സഞ്ജു ചാണ്ടി സന്തോഷ്(സെക്രട്ടറി), ആദിൽ ലിജോ (ജോയിന്‍റ് സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

0
കൊല്ലം: കൊല്ലം ശാസ്താംകോട്ട കായലിൽ യുവദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി....

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് ഡൽഹിയിലെത്തും ; രാഹുൽ ഗാന്ധിയേയും കാണും

0
ന്യൂഡൽഹി : കോൺഗ്രസ് മുഖ്യമന്ത്രിമാരുടെയും വിദ്യാഭ്യാസ മന്ത്രിമാരുടെയും യോഗത്തിൽ പങ്കെടുക്കാനായി മുഖ്യമന്ത്രി...

സംസ്ഥാനത്ത് സ്വകാര്യ ബസുകള്‍ സമരത്തിലേക്ക്

0
പാലക്കാട്: സംസ്ഥാനത്ത് സ്വകാര്യ ബസ് ഉടമകൾ സമരത്തിലേക്ക്. പ്രിയദര്‍ശിനി പദ്ധതി...

കായികമേള വേദി മാറ്റം ; വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് മന്ത്രി എൻ ഷംസുദ്ദീൻ

0
കോഴിക്കോട്: കായികമേള വേദി മാറ്റത്തിൽ വിവാദത്തിന്റെ ആവശ്യം ഇല്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി...