റാന്നി : റാന്നി പുതുശ്ശേരിമലയില്‍ റബര്‍ ഷീറ്റ് അടിക്കുന്ന മിഷീന്‍റെ ഭാഗങ്ങള്‍ കള്ളന്‍ അപഹരിച്ചു. പുതുശ്ശേരിമല അനീഷ് ഭവനത്തില്‍ അനീഷ് പ്രഭാകരന്‍റെ ഉടമസ്ഥതയിലുള്ള റബ്ബര്‍ തോട്ടത്തില്‍ സ്ഥാപിച്ചിരുന്ന റബ്ബര്‍ ഷീറ്റ് അടിക്കുന്ന റോളര്‍ മിഷീനിന്‍റെ ഭാഗങ്ങളാണ് കള്ളന്‍ മോഷ്ടിച്ച് കടത്തിയത്. ഒരു മാസം മുന്‍പ് പുതുശ്ശേരി മലയിലുള്ള മറ്റൊരു വീട്ടില്‍ റബര്‍ റോളറിന്‍റെ വീല്‍ അഴിച്ച് മാറ്റിയിരുന്നു. പ്രദേശത്തെ ക്ഷേത്രങ്ങളുടെയും ഗുരുമന്ദിരങ്ങളുടെയും വഞ്ചികള്‍ കുത്തിത്തുറന്നും മോഷണം നടത്തിയിരുന്നു. കുറച്ച് കാലം മുന്‍പ് നിര്‍ത്തിയിട്ട ഓട്ടോ റിക്ഷയുടെ ടയറും കള്ളന്‍ കൊണ്ടുപോയിരുന്നു. പ്രദേശത്ത് മോഷണം വ്യാപകമായിട്ടും കള്ളനെ പിടികൂടുവാന്‍ കഴിഞ്ഞിട്ടില്ല. പ്രദേശത്ത് പോലീസ് പെട്രോളിംഗ് ശക്തമാക്കണം എന്നും ആവശ്യമുയരുന്നു.
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്കും മറ്റുജില്ലകളിലെ പ്രാധാന വാര്‍ത്തകള്‍ക്കുമായിരിക്കും പരിഗണന. കുറഞ്ഞത് ഒരു പാരഗ്രാഫ് എങ്കിലും വാര്‍ത്തകള്‍ ഉണ്ടായിരിക്കണം. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം.
പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 85471 98263/ mail – [email protected]






























