റാന്നി: ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തി പഴവങ്ങാടി ഗവ. യു.പി സ്കൂളിലെ കുട്ടികള്‍. ആഷ്‌ലിൻ ബോസ്, നിവേദിത എം, അനന്യ സജി എന്നീ വിദ്യാർഥിനികളാണ് ചന്ദ്രനിലേക്ക് സാങ്കൽപിക യാത്ര നടത്തിയത്.ഓഗ്മെന്‍റഡ് റിയാലിറ്റി സാങ്കേതികവിദ്യയുടെ സഹായത്തോടെയാണ് നാലര മിനിറ്റ് ദൈർഘ്യമുള്ള വിഡിയോ തയാറാക്കിയത്.
ചാന്ദ്രദിനാചരണവുമായി ബന്ധപ്പെട്ട വിവരങ്ങൾ മറ്റ് കുട്ടികൾക്കുംസമൂഹത്തിനും നൽകുന്നതിനുവേണ്ടിയാണ് ശാസ്ത്രരംഗം റാന്നി ഉപജില്ല കോഓഡിനേറ്റർ കൂടിയായ സ്കൂൾ അധ്യാപിക എഫ്. അജിനി വിഡിയോ തയാറാക്കിയത്.