പറക്കോട് ബ്ലോക്ക് തല ശിശുദിനാഘോഷ പരിപാടികൾ നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : പറക്കോട് ബ്ലോക്ക് തല ശിശുദിനാഘോഷ പരിപാടികൾ പറക്കോട് ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തിൽ കലഞ്ഞൂർ ഗവ. ഹയർ സെക്കണ്ടി & വൊക്കേഷനൽ ഹയർ സെക്കണ്ടറി സ്കൂളിൽ വെച്ച് നടത്തി. ഘോഷയാത്രയോടു കൂടി പരിപാടികൾ ആരംഭിച്ചു. കുട്ടികളുടെ സ്പീക്കറായി തെരഞ്ഞെടുത്ത സായികൃഷ്ണ (സെന്റ് പീറ്റേഴ്സ് യു.പി. സ്കൂൾ യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. സെലീന. കെ. സിനു (ഗവ. എൽ. പി.എസ്. വയല) സ്വാഗതം ആശംസിച്ചു. കുട്ടികളുടെ പ്രധാന പ്രതിയായി തെരഞ്ഞെടുത്ത ദേവപ്രയാഗ്,സി.നായർ (ജി.എസ്.സി.വി.എൽ.പി.എസ്) യോഗം ഉദ്‌ഘാടനം ചെയ്തു. ജെൻസ്.എസ്.തോമസ് (എ.കെ.വി. യു.പി സ്കൂൾ) മുഖ്യാതിഥി ആയി.

പറക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആർ. തുളസീധരൻ പിള്ള ശിശുദിന സന്ദേശം നൽകി. തുടർന്ന് ഉജ്ജ്വല ബാല പുരസ്ക്കാര ജേതാക്കളായ അക്ഷയ് കുമാർ, നവനീത് കൃഷ്ണ എന്നിവരെയും സോഷ്യൽ മീഡിയായിലൂടെ വൈറലായ അനാമിക യെയും യോഗത്തിൽ ആദരിച്ചു. ശിശുദിനത്തോടനുബന്ധിച്ച് നടത്തിയ കുട്ടികളുടെ കലാമത്സരമായ വർണ്ണോത്സവത്തിൽ പങ്കെടുത്ത് വിജയികളായ കുട്ടികൾക്ക് സ ദാനം നടത്തി. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. മണിയമ്മ, പറക്കോട് ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ, കലഞ്ഞൂർ ഗ്രാമപഞ്ചായത്ത് അംഗങ്ങൾ, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി, സ്കൂൾ പ്രിൻസിപ്പൽമാർ, ഹെഡ്മാസ്റ്റർമാർ, പി. റ്റി.എ/എം.പിറ്റിഎ അംഗങ്ങൾ, ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് സൂപ്പർവൈസർമാർ, സിഡബ്യുസി അംഗങ്ങൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബ്രിക്സ് ഉച്ചകോടി : ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ചതിനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ്

0
ഡൽഹി : ബ്രിക്സ് ഉച്ചകോടിയുടെ പശ്ചാത്തലത്തിൽ ഡൽഹിയിലെ ചേരിപ്രദേശങ്ങൾ മറച്ച നടപടിക്കെതിരെ...

കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം : ഷാപ്പുടമയും ജീവനക്കാരനും പിടിയിൽ

0
കോട്ടയം : കള്ളുവില്പനയുടെ മറവിൽ സ്പിരിറ്റ് കച്ചവടം നടത്തിവന്ന ഷാപ്പുടമയും ജീവനക്കാരനും...

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...