ശിശുദിനാഘോഷം വിപുലമായി സംഘടിപ്പിക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തില്‍ നവംബര്‍ 14 ന് (വെള്ളി) ശിശുദിനാഘോഷം സംഘടിപ്പിക്കും. ജില്ലാ കളക്ടറും ശിശുക്ഷേമ സമിതി പ്രസിഡന്റുമായ എസ് പ്രേം കൃഷ്ണന്‍ ശിശുദിന സന്ദേശം നല്‍കും. രാവിലെ എട്ടിന് കളക്ടറേറ്റ് അങ്കണത്തില്‍ ജില്ലാ പോലീസ് മേധാവി ആര്‍ ആനന്ദ് പതാക ഉയര്‍ത്തും. ജില്ലാ ശിശു ക്ഷേമ സമിതി വൈസ് പ്രസിഡന്റ് ആര്‍ അജിത്കുമാര്‍ ഫ്ളാഗ് ഓഫ് ചെയ്യുന്ന റാലി നഗരം ചുറ്റി മാര്‍ത്തോമാ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സമാപിക്കും. തുറന്ന ജീപ്പില്‍ കുട്ടികളുടെ പ്രധാനമന്ത്രി, സ്പീക്കര്‍ എന്നിവര്‍ റാലിക്ക് നേതൃത്വം നല്‍കും. കുട്ടികളുടെ പ്രധാനമന്ത്രി പഴകുളം സര്‍ക്കാര്‍ എല്‍ പി സ്‌കൂള്‍ വിദ്യാര്‍ഥി ആര്‍ ദേവനാഥ് പൊതു സമ്മേളനം ഉദ്ഘാടനം ചെയ്യും. ഡിബിഎച്ച്എസ് വിദ്യാര്‍ഥിനി പാര്‍വതി വിനീത് അധ്യക്ഷത വഹിക്കും.

മര്‍ത്തോമ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥി സിയം സുമനാണ് കുട്ടികളുടെ സ്പീക്കര്‍. തോട്ടുവ സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിനി എ ദേവനന്ദ, കൊടുമണ്‍ സെന്റ് പീറ്റേഴ്സ് യുപി സ്‌കൂള്‍ വിദ്യാര്‍ഥി സായ്കൃഷ്ണ എന്നിവര്‍ ആശംസ നല്‍കും. ജില്ലാ ശിശു ക്ഷേമ സമിതി സെക്രട്ടറി ജി പൊന്നമ്മ ശിശുദിന സ്റ്റാമ്പ് പ്രകാശനം ചെയ്യും. ട്രഷറര്‍ എ ജി ദീപു, ജോയിന്റ് സെക്രട്ടറി സലിം പി ചാക്കോ എന്നിവര്‍ സമ്മാനദാനം നിര്‍വഹിക്കും. മാങ്കോട് സര്‍ക്കാര്‍ എച്ച് എസ് എസിലെ ഹൈഫ അരാഫത്ത് നന്ദി പറയും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി

0
ആലപ്പുഴ: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് ഭരണം ബിജെപിക്ക് നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന...

കൊച്ചി മെട്രോയുടെ എംഡി പദവിയിൽ നിന്ന് ലോക്‌നാഥ് ബെഹ്‌റ ഒഴിയുന്നു

0
കൊച്ചി : കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് മാനേജിങ്...

എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു

0
കൊച്ചി: എറണാകുളം ചെലവന്നൂരിൽ കുടുംബത്തിന്റെ വീടൊഴിപ്പിക്കാനെത്തിയ പോലീസിനെ നാട്ടുകാർ തടഞ്ഞു. എറണാകുളം...

കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് മമത ബാനർജിക്കെതികെ കേസ്

0
കൊല്‍ക്കത്ത: കോടതി ഉത്തരവുകൾ ലംഘിച്ച് കൊൽക്കത്തയിൽ റാലി നടത്തിയതിന് തൃണമൂല്‍ കോണ്‍ഗ്രസ്...