കോഴിക്കോട് :ചില്‍ഡ്രന്‍സ് ഹോമിലെ കുട്ടികളെ കാണാതായ സംഭവത്തില്‍ ഒപ്പമുണ്ടായിരുന്ന യുവാക്കള്‍ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് പെണ്‍കുട്ടികളുടെ മൊഴി. യുവാക്കള്‍ക്കെതിരെ പോക്സോ, ജുവൈനല്‍ ജസ്റ്റിസ് വകുപ്പുകള്‍ ചുമത്തി കേസെടുക്കും. കുട്ടികളെ ഇന്ന് മജിസ്ട്രേറ്റിന് മുന്നില്‍ ഹാജരാക്കും. പാലക്കാട് നിന്ന് ട്രൈന്‍ മാര്‍ഗം ബാഗ്ലൂരിലേക്ക് ട്രൈനില്‍ പോയ പെണ്‍കുട്ടികള്‍ ട്രൈനില്‍ വെച്ചാണ് കൊടുങ്ങല്ലൂര്‍, കൊല്ലം സ്വദേശികളായ യുവാക്കള്‍ പരിചയപ്പെടുന്നത്. പെണ്‍കുട്ടികളെ ബംഗളൂരിലെത്തിച്ച് റൂമെടുക്കാനുള്ള ശ്രമത്തിലാണ് പിടിക്കപ്പെടുന്നത്. ഇതിനിടയില്‍ യുവാക്കള്‍ പെണ്‍കുട്ടികള്‍ക്ക് മദ്യം നല്‍കുകയും പീഡിപ്പിക്കാന്‍ ശ്രമം നടത്തിയതായും പെണ്‍കുട്ടികള്‍ മൊഴി നല്‍കി. രണ്ട് യുവാക്കളും പൊലീസ് കസ്റ്റഡിയിലാണ്.
ഇവര്‍ക്കെതിരെ പോക്‌സോ, ജുവനൈല്‍ ജസ്റ്റീസ് ആക്റ്റിലെ വിവിധ വകുപ്പുകളും ചുമത്തും. പുറം ലോകം കാണാന്‍ വേണ്ടി ഗോവയ്ക്ക് പോവാന്‍ വേണ്ടി ഇറങ്ങിയതാണെന്നാണ് കുട്ടികളുടെ മൊഴി. ചില്‍ഡ്രന്‍സ് ഹോമിലെ സാഹചര്യം മോശമായിരുന്നുവെന്നും മതിയായ സ്വാതന്ത്ര്യം ലഭിച്ചിരുന്നില്ലെന്നും മൊഴി നല്‍കി. അതേസമയം പെണ്‍കുട്ടികള്‍ പുറത്ത് നിന്നും പണം എത്തിയിട്ടുണ്ടെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഗൂഗിള്‍ പേ വഴി എടക്കര സ്വദേശിയാണ് പണം കൈമാറിയത്. ഇത് സംബന്ധിച്ചും വിശദമായ അന്വേഷണം നടത്തും. ബാലാവകാശ കമ്മീഷന്‍ കുട്ടികളില്‍ നിന്ന് വിശദമായ മൊഴി രേഖപ്പെടുത്തും. ബുധനാഴ്ച കാണാതായ ആറു പേരില്‍ രണ്ടു കുട്ടികളെ ബെംഗളൂരുവില്‍ നിന്നും നാലു പേരെ മലപ്പുറം എടക്കരയില്‍ നിന്നുമാണ് കണ്ടെത്തിയത്.