ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് ; മുന്‍ മന്ത്രിയുടെ പി.എയുടെ മകള്‍ പിടിയില്‍

For full experience, Download our mobile application:
Get it on Google Play

ചേര്‍ത്തല: ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ കേസില്‍ യുവതി പിടിയിലായി. തിരുവനന്തപുരം സ്വദേശിനിയും ആലപ്പുഴ സ്വദേശി ഷാരോണിന്റെ ഭാര്യയുമായ ഇന്ദു ഷാരോണ്‍ (സാറ 35) നെയാണ് ചേര്‍ത്തല പോലീസ് അറസ്റ്റ് ചെയ്തത്. പൊതുമേഖലാ സ്ഥാപനങ്ങളിലടക്കം ജോലി വാഗ്ദാനം ചെയ്ത് ഒരു കോടി ഇരുപത്തിരണ്ട് ലക്ഷം രൂപ തട്ടിപ്പു നടത്തിയെന്ന പരാതിയിലാണ് അറസ്റ്റ്. മുന്‍ മന്ത്രിയായിരുന്ന വി.എസ് ശിവകുമാറിന്റെ പി.എ വാസുദേവന്‍നായരുടെടെ മകളാണ് ഇന്ദുവെന്നും ഇവരുടെ ഭര്‍ത്താവ് ഷാരോണ്‍ മണ്ണഞ്ചേരിയില്‍ കൊലപാതക കേസില്‍ പ്രതിയാണെന്നും പോലീസ് പറഞ്ഞു. ഇതിനകം 37 പരാതികളാണ് ഇവര്‍ക്കെതിരെ പോലീസില്‍ ലഭിച്ചത്. പണം തട്ടിപ്പില്‍ ഇടനിലക്കാരനായ ആളടക്കം പിടിയിലുണ്ടെന്നാണ് വിവരം. സംസ്ഥാനത്താകെ ഇവര്‍ തട്ടിപ്പ് നടത്തിയതായി സംശയം ഉയര്‍ന്നിട്ടുണ്ട്. സംഭവത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അന്വേഷിച്ച്‌ വരുന്നതായി ചേര്‍ത്തല പോലീസ് പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...