തിരൂര്‍ : കൊലപാതക ശ്രമ കേസിലെ പ്രതിയെ തിരൂര്‍ പോലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പിടികൂടി. കൂട്ടായി സ്വദേശി കുറിയന്റെ പുരയ്ക്കല്‍ ഫൈജാസിനെയാണ് (30) തിരൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. 2013 സെപ്റ്റംബര്‍ ഒമ്പതിനാണ് കേസിനാസ്പദമായ സംഭവം. പണം കടം കൊടുക്കാത്തതിലുള്ള വിരോധം കാരണം കൂട്ടായി അരയന് കാടപ്പുറത്ത് കൂട്ടായി സ്വദേശിയായ ഷാജഹാനെ കത്തി കൊണ്ട് കുത്തി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്നാണ് കേസ്. സംഭവത്തില്‍ തിരൂര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തി വരവെ പ്രതി ഗള്‍ഫില്‍ ഒളിവില്‍ പോവുകയും കോടതി നടപടികളില്‍നിന്ന് രക്ഷപ്പെട്ട് നടക്കുകയുമായിരുന്നു. പ്രതിയെ തിരൂര്‍ ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
കൊലപാതക ശ്രമ കേസിലെ പ്രതിയെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്ന് പിടികൂടി
RECENT NEWS
Advertisment