കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി

For full experience, Download our mobile application:
Get it on Google Play

ദില്ലി : രാജ്യത്ത് കുട്ടികളുടെ കൊവിഡ് വാക്സിൻ ഉടനെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. രാജ്യത്ത് 88 ശതമാനം പേർ ആദ്യ ഡോസ് വാക്സിൻ സ്വീകരിച്ചു. 137 കോടി വാക്സിൻ ഇതുവരെ നൽകിയെന്നും ആരോഗ്യമന്ത്രി അറിയിച്ചു. രാജ്യത്ത് മൂന്നാം തരംഗം മുന്നിൽ കണ്ട് എല്ലാ സജ്ജീകരണങ്ങളും ഒരുക്കുകയാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇന്ത്യയിൽ ആകെ 161 പേർക്ക് ഇതുവരെ ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചു. ഒമിക്രോൺ ഗുരുതരാവസ്ഥ ഇതുവരെ ആരിലും റിപ്പോർട്ട് ചെയ്തിട്ടില്ല. രണ്ട് പുതിയ വാക്സിനുകളുടെ അനുമതി പരിഗണനയിലാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യസഭയിലാണ് കേന്ദ്ര ആരോഗ്യമന്ത്രി ഇക്കാര്യങ്ങൾ അറിയിച്ചത്. ഒമിക്രോൺ ബാധിച്ചവരിൽ 14 ശതമാനം പേർക്കും കാര്യമായ ലക്ഷണങ്ങൾ ഇല്ലായിരുന്നു.

സാഹചര്യങ്ങൾ സൂക്ഷമമായി നിരീക്ഷിച്ചു വരികയാണാണെന്നും അദ്ദേഹം അറിയിച്ചു. രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്ത 80 ശതമനം കേസുകളും ലക്ഷണങ്ങൾ ഉണ്ടായിരുന്നു. ഒമിക്രോൺ സ്ഥിരീകരിച്ച 44 പേർക്ക് രോഗം ഭേദമായി. ആർക്കും ഗുരുതരാവസ്ഥയില്ലെന്നും ഒമിക്രോൺ ഭാവിയിൽ ഉണ്ടാക്കുന്ന ഭീഷണികൾ നിരീക്ഷിച്ച് വരികയാണെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തിരുവല്ലയില്‍ മഹാലക്ഷ്മി സില്‍ക്സിന്റെ വഴിതടയല്‍ : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെ ഗതാഗതക്കുരുക്ക് രൂക്ഷം...

0
തിരുവല്ല : രാമന്‍ചിറ മുതല്‍ പെരുന്തുരുത്തി വരെയുള്ള റോഡില്‍ ഗാതാഗതക്കുരുക്ക് അതിരൂക്ഷമായിട്ടും തിരക്ക്...

ബോഡി ബിൽഡരുടെ നിയമനം: സർക്കാർ ഹൈക്കോടതിയിൽ

0
കൊച്ചി: ബോഡി ബിൽഡർമാരായ ഷിനു ചൊവ്വ, ചിത്തരെഷ് നടേഷ് എന്നിവരെ...

കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ പ്രവർത്തകരെ റിമാന്‍ഡ് ചെയ്തു

0
കൊച്ചി: കാലടി സംസ്കൃത സർവകലാശാലയിൽ വിസിക്കെതിരായ പ്രതിഷേധത്തിൽ അറസ്റ്റിലായ നാല് എസ്എഫ്ഐ...

വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്

0
തിരുവനന്തപുരം: വിഴിഞ്ഞത്തെ ബാറിലുണ്ടായ സംലർഷത്തിൽ ഇതര സംസ്ഥാനക്കാരന് പരിക്ക്. മുക്കോലയിലെ ബാറിൽ...