ചില്ലി വില്ലേജ് ; വിളവെടുപ്പ് ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മായമില്ലാത്ത മുളകുപൊടി ജില്ലയില്‍ ഉടനീളം എത്തിക്കുക എന്ന ലക്ഷ്യത്തോടുകൂടി പത്തനംതിട്ട കുടുംബശ്രീ ജില്ലാ മിഷനും ജില്ലാ പഞ്ചായത്തും സംയുക്തമായി നടപ്പിലാക്കുന്ന പദ്ധതിയായ ചില്ലി വില്ലേജിന്റെ വിളവെടുപ്പ് ഉദ്ഘാടനം പന്തളം തെക്കേക്കര പഞ്ചായത്തിലെ സ്നേഹദീപം ജെ എല്‍ ജി യില്‍ മുന്‍ ധനകാര്യ വകുപ്പ് മന്ത്രി ഡോ. തോമസ് ഐസക്ക് നിര്‍വഹിച്ചു. പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രാജേന്ദ്ര പ്രസാദ് അധ്യക്ഷത വഹിച്ചു. വിളവെടുപ്പ് ജില്ലാ പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ റോബിന്‍ പീറ്റര്‍ ഏറ്റു വാങ്ങി. കാശ്മീരി മുളകിന്റേയും പിരിയന്‍ മുളകിന്റേയും ഹൈബ്രിഡ് ഇനങ്ങളായ സര്‍പ്പന്ത്, ആര്‍മര്‍ എന്നിവയാണ് കൃഷി ചെയ്തത്.

കീടനാശിനിയുടെ ഉപയോഗം കുറയ്ക്കുന്നതിനായി അഗ്രോ ഇക്കോളജിക്കല്‍ പ്രിന്‍സിപ്പള്‍സ് പാരിസ്ഥിതിക എഞ്ചിനീയറിംഗ് തത്വം അനുസരിച്ച് ബന്തി പൂക്കള്‍, സൂര്യകാന്തി എന്നിവ നട്ടതു വഴി മിത്ര പ്രാണികളെയും ഇരപിടിയന്മാരെയും ആകര്‍ഷിച്ച് കീടനാശിനി പ്രയോഗം കുറച്ചാണ് കൃഷി ചെയ്തത്. വിളവെടുത്ത മുളക് ഉണക്കി മുളക്പൊടിയായി കുടുംബശ്രീയുടെ ബ്രാന്‍ഡില്‍ വിപണിയിലെത്തിക്കാനുള്ള പരിശ്രമത്തിലാണ്. ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ബീന പ്രഭ, പന്തളം തെക്കേക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് റാഹേല്‍, വികസന കാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ വിദ്യാധര പണിക്കര്‍, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍മാന്‍ എന്‍ കെ ശ്രീകുമാര്‍ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ പ്രിയാ ജ്യോതികുമാര്‍, വാര്‍ഡു മെമ്പര്‍മാര്‍, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രാജി പ്രസാദ,് കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ എസ്. ആദില,ബ്ലോക്ക് കോ-ഓര്‍ഡിനേറ്റര്‍ എ. ആശ ,സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ എ ബി ശ്രീദേവി തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മുഖ്യമന്ത്രി പറയുന്നത് പോലെയായിരിക്കും പിഎംശ്രീയുടെ ഭാവി ; നയം വ്യക്തമാക്കി വിദ്യാഭ്യാസ മന്ത്രി എൻ....

0
തിരുവനന്തപുരം: പിഎം ശ്രീയുമായി ബന്ധപ്പെട്ട് കേന്ദ്രം രണ്ടാമതും കത്തയച്ചുവെന്ന് സ്ഥിരീകരിച്ച് വിദ്യാഭ്യാസ...

മഹാരാഷ്ട്രയിൽ രണ്ട് വാഹനാപകടങ്ങളിലായി 14 പേർ മരിച്ചു ; മരിച്ചവരിൽ മൂന്ന് കുട്ടികളും

0
മുംബൈ: മഹാരാഷ്ട്ര ഉണർന്നത് രണ്ട് ദുരന്തവാർത്ത കേട്ടാണ്. ഭണ്ഡാരയിലെ പിമ്പാൽഗാവിലൽ പുലർച്ചെ...

സിഎസ്ഐആർ യുജിസി നെറ്റ് ഫലം പ്രസിദ്ധീകരിച്ചു

0
ഡൽഹി : നാഷണൽ ടെസ്റ്റിങ് ഏജൻസി നടത്തുന്ന ജോയിന്റ് സിഎസ്ഐആർ യുജിസി...

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...