സ്‌നേഹിത സ്‌നേഹപരിചരണത്തിന്റെ വേറിട്ട മുഖം : ഡെപ്യൂട്ടി സ്പീക്കര്‍

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കുടുംബശ്രീയുടെ ജെന്‍ഡര്‍ ഹെല്‍പ് ലൈനായ സ്‌നേഹിത സ്‌നേഹപരിചരണങ്ങളുടെ വേറിട്ട മുഖമാണെന്നു ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ വാര്‍ഷികാഘോഷ പരിപാടിയുടെ ഉദ്ഘാടനം പന്തളത്തു നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ കുടുംബശ്രീയിലൂടെ നടപ്പാക്കുന്നതിന്റെ മാതൃകയാണു സ്‌നേഹിതയുടെ പ്രവര്‍ത്തനങ്ങളെന്നും തുടക്കം മുതല്‍ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കുടുംബശ്രീ ജില്ലാമിഷന്‍ കോ -ഓര്‍ഡിനേറ്റര്‍ എസ് ആദിലയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ പന്തളം നഗരസഭ വാര്‍ഡ് കൗണ്‍സിലര്‍ എസ് സൂര്യ മുഖ്യപ്രഭാഷണം നടത്തി.

കുടുംബശ്രീയുടെ പുറമറ്റം, കോട്ടാങ്ങല്‍, എഴുമറ്റൂര്‍ എന്നീ സി ഡി എസുകളിലെ ജെന്‍ഡര്‍ റിസോഴ്‌സ് സെന്ററുകളില്‍ നടത്തിയ പൊതുവിടങ്ങളിലെ സ്ത്രീകളുടെ അവസ്ഥ, വിധവകളുടെ അവസ്ഥ, സ്ത്രീകളുടെ അവസ്ഥ എന്നീ വിഷയവുമായി ബന്ധപ്പെട്ടു നടത്തിയ പഠനപ്രവര്‍ത്തനങ്ങളുടെ റിപ്പോര്‍ട്ട് അവതരണം കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാരായ സൂസി ജോസഫ്, എം. വി രമാദേവി എന്നിവര്‍ നടത്തി.
ജില്ലാ പ്രോഗ്രാം മാനേജരായ പി ആര്‍ അനൂപ, അനിത കെ നായര്‍, പന്തളം കുടുംബശ്രീ സി ഡി എസ് വൈസ് ചെയര്‍പേഴ്‌സണ്‍ സിനി മോട്ടിലാല്‍, കുടുംബശ്രീ എ ഡി എം സി.കെ.ബിന്ദുരേഖ, സ്‌നേഹിത ജീവനക്കാര്‍, കമ്മ്യൂണിറ്റി കൗണ്‍സിലര്‍മാര്‍, പന്തളം നഗരസഭ സി.ഡി.എസ് അംഗങ്ങള്‍, സ്‌നേഹിത പിന്തുണ സ്വീകര്‍ത്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണം : കരാറുകമ്പനിയെ മാറ്റി പുതിയ ഏജൻസിയെ ചുമതലപ്പെടുത്തും

0
കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷൻ നവീകരണജോലിയിൽ കരാർ റദ്ദാക്കി പുതിയ...

തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

0
മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്....

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...