തിരക്കുള്ള ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്

For full experience, Download our mobile application:
Get it on Google Play

മുംബൈ: മഹാരാഷ്ട്രയില്‍ ലോക്കല്‍ ട്രെയിനില്‍ നിന്ന് ട്രാക്കിലേക്ക് വീണ് യുവതിക്ക് പരിക്ക്. ദിവയ്ക്കും മുംബ്രയ്ക്കും ഇടയില്‍ സര്‍വീസ് നടത്തുന്ന ട്രെയിനില്‍ നിന്നാണ് യുവതി താഴേക്ക് വീണത്. സിഗ്‌നലിനായി ട്രെയിന്‍ നിര്‍ത്തിയിട്ടിരിക്കുമ്പോഴായിരുന്നു അപകടം. യുവതി താഴെ വീഴുന്നതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലെ ട്രെയിന്‍ യാത്ര വീണ്ടും ചര്‍ച്ചയായി. ട്രെയിനില്‍ തൂങ്ങി നില്‍ക്കുന്നതിനിടെയാണ് യുവതി താഴേക്ക് അബദ്ധത്തില്‍ വീണത്. സമാനമായി നിരവധി ആളുകള്‍ ട്രെയിനില്‍ തൂങ്ങി കിടക്കുന്നതായി ദൃശ്യങ്ങളില്‍ കാണാം. താഴെ വീണ യുവതിയെ ആരും സഹായിക്കാതിരുന്നതും ചര്‍ച്ചയായി. അപകടത്തില്‍ യുവതിക്ക് നിസാര പരിക്കുകളുണ്ട്. ഡോംബിവ്‌ലി-സിഎസ്എംടി ലോക്കല്‍ ട്രെയിനിലായിരുന്നു അപകടം.

സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് മഹാരാഷ്ട്രയിലെ ബിജെപി സര്‍ക്കാരിനെതിരെ ഉയരുന്നത്. മുംബൈയിലെ സാധാരണക്കാരായ മനുഷ്യരെ മുന്‍നിര്‍ത്തിയുള്ള ചൂതാട്ടം മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അവസാനിപ്പിക്കണമെന്ന് ഒരു എക്‌സ് ഉപയോക്താവ് പ്രതികരിച്ചു. അടച്ചിട്ട വാതിലുകളുള്ള എസി ട്രെയിനുകള്‍ എവിടെയെന്നും റെയില്‍വേ മന്ത്രാലയം എപ്പോള്‍ ഉറക്കത്തില്‍ നിന്ന് ഉണരുമെന്നും ചോദ്യമുയരുന്നുണ്ട്. ജിഡിപിയിലെ വളര്‍ച്ച ആഘോഷിച്ചിട്ട് കാര്യമില്ല, രാജ്യത്തെ അവസ്ഥ ഇതാണെന്നും ചിലര്‍ ചൂണ്ടിക്കാട്ടി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പിഎസ്‍സി നിയമന തട്ടിപ്പ് ; ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് അംഗങ്ങൾ

0
തിരുവനന്തപുരം: പിഎസ്‍സി നിയമന തട്ടിപ്പിൽ ചോദ്യം ചെയ്യലിന് ക്രൈംബ്രാഞ്ച് ഓഫീസിൽ ഹാജരാകില്ലെന്ന്...

എഐസിസി ആസ്ഥാനത്തെ പ്രതിഷേധം ; ബിഹാറില്‍ 29 പ്രവര്‍ത്തകര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ്

0
പാട്‌ന : കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിനെതിരായ പ്രതിഷേധത്തില്‍ പങ്കെടുത്ത 29 പ്രവര്‍ത്തകര്‍ക്ക്...

പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി

0
പാലക്കാട്: ഫ്യൂസ് മോഷ്ടിച്ച് വൈദ്യുതി മുടക്കുന്നതായി പരാതി. പാലക്കാട് നഗരത്തിൽ ട്രാൻസ്‌ഫോമറിൻ്റെ...

ഓപ്പറേഷൻ തൂഫാൻ : എംഡിഎംഎ കൈമാറിയവരെയും വിതരണശൃംഖലയിലെ കണ്ണികളെയും പിന്തുടർന്ന് പിടികൂടി വയനാട് പോലീസ്

0
സുല്‍ത്താന്‍ബത്തേരി: ലഹരി വില്‍പ്പനക്കാരെയും വിതരണ ശൃംഖലയിലെ കണ്ണികളെയും പിന്തുടര്‍ന്ന് പിടികൂടി വയനാട്...