ബീജിങ് : ചൈനയില്‍ കോവിഡ് വ്യാപനം റിപ്പോര്‍ട്ട് ചെയ്ത മാധ്യമ പ്രവര്‍ത്തക ജയിലില്‍ മരണത്തിന്‍റെ വക്കിലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഫെബ്രുവരിയില്‍ വുഹാനിലെത്തിയ മാധ്യമപ്രവര്‍ത്തക നഗരത്തിലെ കോവിഡ് വിവരങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്ന് 2020 മേയില്‍ ഇവരെ ചൈനീസ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മനപ്പൂര്‍വം പ്രശ്നമുണ്ടാക്കാന്‍ ശ്രമിച്ചുവെന്ന് ആരോപിച്ചായിരുന്നു അറസ്റ്റ്.
ജയില്‍ നിരാഹാരം കിടക്കുന്നുന്ന മാധ്യമപ്രവര്‍ത്തക ഷാങ് ഷാനിന്‍റെ അവസ്ഥയാണ് ഗുരുതരാവസ്ഥയില്‍ തുടരുന്നത്. ഷാങ് ഷാനിന്‍റെ ഭാരം വല്ലാതെ കുറഞ്ഞുവെന്നും ആരോഗ്യസ്ഥിതി മോശമാണെന്നും അവരുടെ സഹോദരന്‍ ട്വീറ്റില്‍ ആരോപിച്ചു. ഈ തണുപ്പുകാലം മറികടക്കാന്‍ അവര്‍ക്ക് സാധിക്കില്ലെന്നും സഹോദരന്‍ പറയുന്നു. എന്നാല്‍, മാധ്യമപ്രവര്‍ത്തക നിരാഹാര സമരത്തിലാണെന്നും അവരെ കുറിച്ച് നിലവില്‍ വിവരങ്ങളൊന്നും ലഭ്യമല്ലെന്നുമായിരുന്നു എ.എഫ്.പി ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ട് ചെയ്തതത്.