ഡോക്ടറേറ്റ് എടുത്ത ഡയറ്റീഷ്യനെ മെഡിക്കല്‍ ഡോക്ടറാക്കി ; തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി വീണ്ടും വിവാദത്തിലേക്ക്

For full experience, Download our mobile application:
Get it on Google Play

തിരുവല്ല : ഡോക്ടറേറ്റ് എടുത്ത ഡയറ്റീഷ്യനെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ചേര്‍ത്ത് തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി വീണ്ടും വിവാദത്തിലേക്ക്. ഡോക്ടറേറ്റ് എടുത്തിട്ടുള്ള മീരാ മിഥുന്‍ ഈ ആശുപത്രിയില്‍ മെഡിക്കല്‍ ഡോക്ടര്‍ ആണെന്നാണ്‌ ആശുപത്രി രേഖകളില്‍ നിന്നും വ്യക്തമാകുന്നത്. ആശുപത്രിയുടെ വെബ് സൈറ്റില്‍ ഇത് വളരെ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ ഇത്തരം സംഭവങ്ങള്‍ മുമ്പും ഉണ്ടായിട്ടുണ്ട്. മതിയായ യോഗ്യതയില്ലാത്തവരെ ഇവിടെ ഡോക്ടര്‍മാരായി നിയമിക്കുന്നതിനാല്‍ ഇവിടെയെത്തുന്ന രോഗികളും കടുത്ത ആശങ്കയിലാണ്.

ആശുപത്രിയിലെ പ്രധാന ഡോക്ടര്‍മാരുടെ പട്ടികയിലാണ് ഇപ്പോള്‍ മീരാ മിഥുന്‍. ഇവര്‍ Ph.D, M.Phil, MSc യോഗ്യതയുള്ള കണ്‍സള്‍ട്ടന്റ് ഡയറ്റീഷ്യന്‍ ആണ്. കഴിഞ്ഞ ഒരു വര്‍ഷമായി ഇവര്‍ ഈ ആശുപത്രിയില്‍ ജോലിയില്‍ ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ തന്നെ സമ്മതിക്കുന്നു. ഇവര്‍ക്ക് ഡോക്ടര്‍മാര്‍ക്ക് ഉള്ളതുപോലെ പ്രത്യേക കണ്‍സള്‍ട്ടിംഗ് മുറിയും സൌകര്യങ്ങളും ആശുപത്രി നല്‍കിയിട്ടുണ്ട്. ഇവര്‍ മെഡിക്കല്‍ ഡോക്ടര്‍ ആണെന്ന ധാരണയില്‍ പലര്‍ക്കും അബന്ധം പിണഞ്ഞിട്ടുണ്ട്.

ആശുപത്രിയുടെ വെബ്സൈറ്റ് മുഖേന ഡോക്ടര്‍മാരുടെ അപ്പോയിന്മെന്റ് എടുക്കാന്‍ സംവിധാനമുണ്ട്. ഈ സംവിധാനത്തിലും ഡോ. മീരാ മിഥുന്‍ എന്ന പേര് കാണാം. ആശുപത്രി മാനേജ്മെന്റിന്റെ ഭാഗത്തുനിന്നുമുള്ള ഗുരുതരമായ കൃത്യവിലോപമാണ് ഇവിടെ കാണുന്നത്. ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരന്‍ നാളെ ഡോക്ടറേറ്റ് നേടിയാല്‍  അയാളും തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഇടംപിടിക്കും. പ്രത്യേക കണ്‍സള്‍ട്ടിംഗ്  മുറിയും ബോര്‍ഡും അയാള്‍ക്ക്‌ നല്‍കുമോ എന്നാണ് ഇവിടെയെത്തുന്നവരുടെ ചോദ്യം. ആശുപത്രിയില്‍ എത്തുന്ന രോഗികളെ തെറ്റിദ്ധരിപ്പിക്കുന്ന നടപടി അതീവ ഗൌരവമുള്ളതാണ്. ഇതിനെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുവാന്‍ അധികൃതര്‍ തയ്യാറാകണം.

തിരുവല്ല മെഡിക്കല്‍ മിഷന്‍ ആശുപത്രി അധികൃതര്‍ക്ക് അബദ്ധം പറ്റിയതാണെന്ന് കരുതാന്‍ സാധിക്കില്ല. ഡോക്ടറേറ്റ് നേടിയിട്ടുള്ള ആളിനെ ആശുപത്രിയിലെ മെഡിക്കല്‍ ഡോക്ടര്‍മാരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തിയത് പ്രത്യേക ലക്ഷ്യത്തോടെയാകാം. ഇതിനുമുമ്പും ഇത്തരം സംഭവങ്ങള്‍ ഇവിടെ അരങ്ങേറിയിട്ടുണ്ട്. എം.ബി.ബി.എസ് മാത്രമുള്ള  ഡോക്ടര്‍ സാംസണ്‍ കെ.സാം ഈ ആശുപത്രിയില്‍ ജോലിനോക്കിയത് പീഡിയാട്രീഷ്യന്‍ എന്ന ബോര്‍ഡ് വെച്ചാണ്. വര്‍ഷങ്ങളോളം ഈ വ്യാജ പീഡിയാട്രീഷ്യന്‍ കുഞ്ഞുങ്ങളെ ചികിത്സിച്ചു. ഇതിനെതിരെ മറ്റൊരു ഡോക്ടര്‍ പരാതി നല്‍കിയപ്പോഴാണ് ഈ തട്ടിപ്പുകഥ പുറത്തറിയുന്നത്. ഇത് സംബന്ധിച്ച് കേസും നിലവിലുണ്ടെന്നാണ് വിവരം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ‌ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊലപ്പെടുത്തിയ നിലയിൽ വയോധികന്റെ മൃതദേഹം കണ്ടെത്തി

0
കണ്ണൂർ : വാഴക്കുണ്ടം ബസ് കാത്തിരിപ്പു കേന്ദ്രത്തിൽ വയോധികനെ കല്ലു കൊണ്ട്...

‘സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ല’ ; വിപുലീകൃത സംസ്ഥാന കമ്മിറ്റിയ്ക്കായുള്ള മാര്‍ഗരേഖയില്‍ പരാമര്‍ശം

0
കോഴിക്കോട് : സംഘടന ശക്തിപ്രാപിക്കാതെ തിരിച്ചടി മറികടക്കാനാകില്ലെന്ന് സിപിഐഎം വിപുലീകൃത സംസ്ഥാന...

ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ ; വീണ്ടും വിമർശനവുമായി മുൻ ഐഎസ്ആർഒ ചെയർമാൻ...

0
തിരുവനന്തപുരം : ഇന്ത്യൻ ബഹിരാകാശ രംഗത്തെ തെറ്റായ പ്രവണതകള്‍ക്കെതിരെ വീണ്ടും തുറന്നടിച്ച്...

ജിംനേഷ്യത്തിന്റെയും ബ്യൂട്ടിപാർലറിന്റെയും മറവിൽ ലഹരിമരുന്ന് വിൽപ്പന ; കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ

0
തൃശ്ശൂർ: ജിംനേഷ്യത്തിൻ്റേയും ബ്യൂട്ടിപാർലറിൻ്റേയും മറവിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയ കേസിൽ രണ്ടുപേരെ...