Monday, May 12, 2025 3:46 am

അതിര്‍ത്തി വിഷയത്തില്‍ കര്‍ശന നിലപാട് സ്വീകരിച്ചതോടെ ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈന

For full experience, Download our mobile application:
Get it on Google Play

ഡല്‍ഹി : അതിര്‍ത്തി വിഷയത്തില്‍ ഇന്ത്യ കര്‍ശന നിലപാട് സ്വീകരിച്ചതോടെ പ്രശ്‌നത്തില്‍ സമവായമെത്തി എന്ന് വ്യക്തമാക്കി ചൈന. ഇന്ത്യയുമായി ഇനി ഒരു പ്രശ്‌നവുമില്ലെന്ന് ചൈനീസ് വക്താവ് ഔദ്യോഗികമായി വ്യക്തമാക്കി. ആവശ്യമെങ്കില്‍ സൈനിക തലത്തിലും നയതന്ത്ര തലത്തിലും ചര്‍ച്ചകള്‍ തുടരും. സൈനികതല ചര്‍ച്ചകളില്‍ പ്രശ്‌നം പരിഹരിച്ചെന്ന് ചൈനീസ് വിദേശകാര്യ വക്താവ് വ്യക്തമാക്കി. സൈനികചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടു വെച്ച ആവശ്യം അംഗീകരിച്ച്‌ നിയന്ത്രണരേഖയില്‍ നിന്ന് രണ്ടര കിലോമീറ്ററോളം ചൈനീസ് സൈന്യം പിന്മാറിയിരുന്നു. വിഷയത്തില്‍ കര്‍ശന നിലപാട് ഇന്ത്യ സ്വീകരിച്ചിരുന്നു. ആവശ്യമെങ്കില്‍ ആദ്യം ആക്രമിക്കാനും തയാറാണെന്ന് ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

ഗാല്‍വാന്‍ ഏരിയയില്‍ നിന്ന് രണ്ടര കിലോമീറ്ററാണ് പീപ്പിള്‍സ് ലിബറേഷന്‍സ് ആര്‍മി പിന്നോട്ടു പോയത്. സൈനികതല ചര്‍ച്ചയില്‍ ഇന്ത്യ മുന്നോട്ടുവെച്ച ആവശ്യവും ഇതായിരുന്നു. ചൈന സൈന്യത്തെ പിന്‍വലിച്ചതോടെ നിയന്ത്രണ രേഖയില്‍ ഇന്ത്യ സജ്ജമാക്കിയ ചില സൈനിക സംഘങ്ങളേയും പിന്നോട്ടു വലിച്ചിരുന്നു. നേരത്തെ ചൈനയുടെ കൈയൂക്ക് കാണിക്കല്‍ ഇന്ത്യയോട് വേണ്ടെന്നും കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിങ്ങും അമിത്ഷായും വ്യക്തമാക്കിയിരുന്നു. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അങ്ങനെ പ്രവര്‍ത്തിക്കുന്നവരെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് ആക്രമിക്കാനും മടിക്കില്ലെന്ന് കേന്ദ്രമന്ത്രിമാരായ രാജ്‌നാഥ് സിങ്ങും അമിത്ഷായും വ്യക്തമാക്കി. ബിജെപി പ്രവര്‍ത്തകരുമായി നടത്തിയ വെര്‍ച്വല്‍ റാലിക്കിടെയായിരുന്നു ഇരുവരും ചൈനയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം നടത്തിയത്.

ലഡാക്ക് പ്രവിശ്യയിലുള്ള ചൈനയുടെ അധിനിവേശ ശ്രമങ്ങള്‍ അനുവദിച്ചു തരില്ല. രാജ്യം ഇതിനോട് ഇനിയും നിശബ്ദത പാലിക്കില്ല. സുരക്ഷയുടെ കാര്യത്തില്‍ ഒരു ഇളവും ഉണ്ടാകില്ല. കൈയുംകെട്ടി നോക്കിയിരിക്കുമെന്ന് പ്രതീക്ഷിക്കണ്ടെന്നും കേന്ദ്രമന്ത്രിമാര്‍ താക്കീത് നല്‍കി. രാജ്യത്തിനെതിരെ നീക്കം നടത്തിയാല്‍ അവരുടെ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവരെ ആക്രമിക്കാന്‍ ഇന്ത്യയ്ക്ക് ഒരു മടിയുമില്ല. ഉറി, പുല്‍വാമ ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ നമ്മള്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിക്കുള്ളില്‍ കടന്ന് അവര്‍ക്ക് മറുപടി നല്‍കിയെന്നും അമിത് ഷാ അറിയിച്ചു.

ആക്രമണങ്ങള്‍ ചെറുക്കാന്‍ ഇങ്ങോട്ട് ആക്രമിക്കുന്നതിന് മുമ്പ് അങ്ങോട്ടേയ്ക്ക് ആക്രമിക്കാനും ഇന്ത്യ തയ്യാറാണ്. മുന്‍ പ്രധാനമന്ത്രിമാരെ പോലെ ഭീകരാക്രമണമുണ്ടായാലും മിണ്ടാതിരിക്കുന്ന ഒരു പ്രധാനമന്ത്രിയല്ല ഇന്ന് രാജ്യത്തിനുള്ളത്. എയര്‍സ്‌ട്രൈക്കും സര്‍ജ്ജിക്കല്‍ സ്‌ട്രൈക്കുമായി പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ കയറിയാണ് അവരെ ഒരു പാഠം പഠിപ്പിച്ചിട്ടുണ്ട്. അതിര്‍ത്തിക്കുള്ളില്‍ കടന്ന് കയറിയുള്ള ഒരു നീക്കങ്ങള്‍ക്കും രാജ്യം നിശബ്ദമായി മറുപടി നല്‍കില്ലെന്ന് രാജ്‌നാഥ് സിങ്ങും വ്യക്തമാക്കിയിരുന്നു.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
തിരുവനന്തപുരം: നെടുമങ്ങാട് മാർക്കറ്റിൽ യുവാവ് കുത്തേറ്റ് മരിച്ചു. അഴിക്കോട് സ്വദേശി ആഷിർ...

പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്

0
പാലക്കാട്: പാലക്കാട് നന്ദിയോടിൽ വീടിനുള്ളിലുണ്ടായ സ്ഫോടനത്തിൽ അമ്മയ്ക്കും മകനും പരിക്ക്. നന്ദിയോട്...

പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം ഭീകരരെ വധിച്ചുവെന്ന് സൈന്യം

0
ദില്ലി : പാകിസ്താനിലെ ഒന്‍പത് ഭീകര കേന്ദ്രങ്ങളില്‍ നടത്തിയ ആക്രമണത്തില്‍ 100ഓളം...

എം.ജി കണ്ണന് കെ.സി. വേണുഗോപാൽ എം.പി ആദരാഞ്ജലികൾ അർപ്പിച്ചു

0
പത്തനംതിട്ട : അന്തരിച്ച ഡി.സി സി വൈസ് പ്രസിഡന്റ് എം.ജി കണ്ണന്...