കരുനാഗപ്പള്ളി കെഎസ്‌ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നു ; പകര്‍ച്ചവ്യാധി പിടിപെടുമെന്ന ആശങ്കയില്‍ ജീവനക്കാര്‍

For full experience, Download our mobile application:
Get it on Google Play

കരുനാഗപ്പള്ളി : നഗരമധ്യത്തിലുള്ള കെഎസ്‌ആര്‍ടിസി ബസ്സ് സ്റ്റാന്‍ഡില്‍ മലിനജലം കെട്ടിക്കിടക്കുന്നത് മൂലം പകര്‍ച്ചവ്യാധി പിടിപെടുമെന്ന ആശങ്കയില്‍ ജീവനക്കാര്‍. ബസ് സ്റ്റാന്‍ഡിന്റെ കിഴക്കുവശമുള്ള ഗ്യാരേജിനു മുന്നില്‍ മുട്ടോളം മലിനജലമാണ് കെട്ടിക്കിടക്കുന്നത്. മഴ പെയ്തതോടെ സമീപ സ്ഥലങ്ങളില്‍ നിന്നും കക്കൂസ് മാലിന്യം ഉള്‍പ്പെടെ ഒഴുകിവന്ന് താഴ്ന്ന സ്ഥലമായ ഇവിടെ കെട്ടിക്കിടക്കുകയാണ്.

അറ്റകുറ്റപ്പണിക്ക് എത്തിക്കുന്നതും സര്‍വീസ് കഴിഞ്ഞെത്തുന്നതുമായ വാഹനങ്ങള്‍ ഇവിടെയാണ് പാര്‍ക്കു ചെയ്യുന്നത്. ഗ്യാരേജില്‍ പണിയെടുക്കുന്ന ജീവനക്കാരും ഈ വെള്ളത്തില്‍ കൂടിയാണ് വന്നു പോകുന്നത്.  കഴിഞ്ഞ വര്‍ഷം സ്റ്റാന്‍ഡിന്റെ തെക്കുവശമുളള റോഡില്‍ വെള്ളം കെട്ടി നിന്നതുമൂലം അപകടം ഉണ്ടായി. ഇതിനെ തുടര്‍ന്നുണ്ടായ പ്രതിഷേധത്തിന്റെ അടിസ്ഥാനത്തില്‍ റോഡിന് ഉയരം കൂട്ടി പണിതതിനാല്‍ മുന്‍വര്‍ഷത്തേതിനെക്കാള്‍ കൂടുതല്‍ ജലം ഇവിടെ കെട്ടിക്കിടക്കുന്നു. ഇത് ഒഴുകി പോകുന്നതിനു മറ്റുമാര്‍ഗം ഒന്നും തന്നെ ഇല്ല. മഴ ശക്തമാകുന്നതിനു മുമ്പ് അടിയന്തര നടപടി എടുക്കുന്നതിനു വേണ്ടി തഹസില്‍ദാരെയും നഗരസഭാ അധികാരികളേയും സമീപിച്ചിരിക്കുകയാണ് കെഎസ്‌ആര്‍ടിസി അധികൃതര്‍. ഇതിന് ശാശ്വത പരിഹാരമായി ഓട നിര്‍മിച്ച്‌ വെള്ളം ഒഴുകി പോകുന്നതിനുള്ള സൗകര്യം ഒരുക്കുകയോ താഴ്ന്ന ഭാഗം മണ്ണിട്ട് നികത്തുന്നതിനുള്ള സൗകര്യം ഒരുക്കുകയോ വേണമെന്നാണ് ജീവനക്കാര്‍ ആവശ്യപ്പെടുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന

0
ചെന്നൈ: സാമൂഹികമാധ്യമങ്ങളിലെ വ്യാജപ്രചാരണത്തിനെതിരേ ആഞ്ഞടിച്ച് തമിഴ്നാട് വ്യവസായ മന്ത്രി എസ്. കീർത്തന....

വണ്ടിക്കച്ചവടം മറയാക്കി ലഹരി ഒഴുക്ക് : പണം കൈകാര്യം ചെയ്യാൻ യുവരാഷ്ട്രീയ നേതാവ് ;...

0
കൊച്ചി : കഴിഞ്ഞ ദിവസം എക്സൈസ് പിടികൂടിയ തിരുവല്ല ഒറ്റത്തെങ്ങ് അമ്പാട്ടുപറമ്പ്...

കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം ; 35ഓളം പേർക്ക് പരിക്ക് , രണ്ടുപേരുടെ...

0
കണ്ണൂർ: കണ്ണൂരിൽ സ്വകാര്യ ബസ് മറിഞ്ഞ് അപകടം. കണ്ണൂർ കീച്ചേരിയിലാണ്...

വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തു

0
ജയ്‌പുർ: വിദ്യാർഥിനികൾക്കൊപ്പം അപകടകരമായ ചെക്ക് ഡാമിൽ കുളിക്കാനിറങ്ങുകയും ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും...