ചൈനാമുക്കിന്റെ പേര് മാറ്റം രാഷ്ട്രീയ പോരിലേക്ക്

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : കോന്നിയിലെ ചൈനാമുക്കിന്റെ പേര് മാറ്റം രാഷ്ട്രീയ പോരിലേക്ക്. കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ പ്രമേയം പാസാക്കാനുള്ള നീക്കത്തിനെതിരെ സിപിഎം രംഗത്തെത്തി. തീരുമാനത്തിൽ ഒരു വിഭാഗം കോൺഗ്രസ് നേതാക്കളും അതൃപ്തി രേഖപ്പെടുത്തി.

ഇന്ത്യ ചൈന അതിർത്തിയിൽ പ്രശ്നങ്ങൾ രൂക്ഷമായതിന് പിന്നാലെയാണ് കോന്നി പഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രവീൺ പ്ലാവിലയിൽ ചൈന മുക്കിന്റെ പേര് മാറ്റണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്ത് കമ്മിറ്റിക്ക് കത്ത് നൽകിയത്. പല ദേശിയ മാധ്യമങ്ങളിലും ഇത് വാർത്തയായി. പേര് മാറ്റുന്നതിനോട് കടുത്ത വിയോജിപ്പാണ് പ്രദേശിക സിപിഎം നേതൃത്വത്തിന്. ജില്ലാ കമ്മിറ്റിയുടെ പിന്തുണയോടെ പ്രമേയത്തെ എതിർക്കാനാണ് സിപിഎം തീരുമാനം.

കോൺഗ്രസ് ഭരിക്കുന്ന പഞ്ചായത്തിൽ വൈസ് പ്രസിഡന്റ് ഒറ്റയ്ക്ക് തീരുമാനമെടുത്തതിൽ കോന്നി മണ്ഡലം കമ്മിറ്റിക്കും അസംതൃപ്തിയുണ്ട്. സ്ഥലത്തിന്റെ പേരിന് പിന്നിൽ നെഹ്റുമായി ബന്ധിപ്പിക്കുന്ന ചരിത്രമുള്ളതും നേതാക്കളുടെ എതിർപ്പിന്റെ ആഴം കൂട്ടുന്നു. കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റി വിഷയം ചർച്ചക്കെടുക്കാൻ തീരുമാനിച്ചങ്കിലും അജണ്ടയിൽ നിന്ന് ഒഴിവാക്കി. ഡിസിസിയുടെ ഇടപെടലിനെ തുടർന്നാണ് ചർച്ച ഒഴിവാക്കിയതെന്നാണ് സൂചന.

1951 ൽ തെരഞ്ഞെടുപ്പ് പ്രചരണത്തിനെത്തിയ ആദ്യ പ്രധാനമന്ത്രി ജവഹർ ലാൽ നെഹ്റു ചെങ്കൊടികൾ നിറഞ്ഞ കവല നോക്കി കമ്മ്യൂണിസ്റ്റ് ചൈനയോയെന്ന് ചോദിച്ചുവെന്നാണ് ചൈന മുക്ക് പേരിന് പിന്നിൽ നാട്ടിൽ പ്രചരിക്കുന്ന കഥ.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...