എല്ലാം മൂടിവച്ചോ ചൈന? വുഹാനിലെ മരണ സംഖ്യയില്‍ 50 ശതമാനം വർധന

For full experience, Download our mobile application:
Get it on Google Play

വുഹാൻ : കൊറോണ വൈറസിന്റെ പ്രഭവ കേന്ദ്രമായ വുഹാനിലെ മരണസംഖ്യ തിരുത്തി ചൈന. പുതിയ കണക്കുകള്‍ പ്രകാരം മരണനിരക്കില്‍ 50 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. തെറ്റുകള്‍ പറ്റിയതോ വിട്ടുപോയതോ ആകാമെന്ന് ചൈനീസ് അധികൃതര്‍ പറയുന്നു.

വുഹാനിലെ മരണസംഖ്യയെക്കുറിച്ച് നേരത്തെ സംശയമുയർന്നിരുന്നു. കൊവിഡ് 19 ബാധിച്ച് 1,290 പേർ കൂടി മരിച്ചതായി നഗര ഭരണകൂടം സമൂഹ മാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. ഇതോടെ നഗരത്തിലെ ആകെ മരണങ്ങളുടെ എണ്ണം 3,869 ആയി. വെള്ളിയാഴ്ച പുറത്തുവിട്ട ഔദ്യോഗിക കണക്കുകളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ മരണസംഖ്യ 39 ശതമാനം ഉയർന്ന് 4,632 ആയി. ചില രോഗികൾ വീട്ടിൽ വച്ചു മരിച്ചുവെന്നും അത്തരം കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്നും പറയുന്നു. വുഹാനിലെ രോഗബാധിതരുടെ എണ്ണം 325 എന്നതില്‍നിന്ന് 50,333 എന്നും തിരുത്തിയതായി സര്‍ക്കാര്‍ വ്യക്തമാക്കി. രോഗ വിവരങ്ങള്‍ ചൈന മറച്ചുവയ്ക്കുകയായിരുന്നുവെന്ന അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ് തുടങ്ങിയ രാജ്യങ്ങളുടെ ആരോപണം ശരിവയ്ക്കുന്നതാണു പുറത്തുവരുന്ന പുതിയ കണക്കുകള്‍.

മരണസംഖ്യയെ കുറിച്ച് സംശയം ഉയർന്നതിനെ തുടർന്ന് യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് ചൈനയ്ക്കു മേൽ സമ്മർദ്ദം ഉണ്ടായിരുന്നു. വുഹാനിലെ ലബോറട്ടറിയിൽ നിന്നാണോ വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്നും അന്വേഷിക്കുന്നുണ്ട്. എന്നാൽ വുഹാനിലെ മാർക്കറ്റിൽ നിന്നാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടതെന്ന് ചൈന പറഞ്ഞിരുന്നു. നഗരത്തിലെ ആരോഗ്യ പ്രവർത്തകർക്ക് വൈറസ് ബാധിച്ചത് ആദ്യ ദിവസങ്ങളിൽ വേഗത്തിലായിരുന്നു. ഇക്കാര്യങ്ങൾ പുറത്തുവിട്ടിരുന്നില്ല.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആലുവയിലെ ഏഴ് വയസുകാരിയുടെ കൊലപാതകം : പ്രതികളെ വെറുതെ വിട്ട പോക്സോ കോടതി വിധിക്കെതിരെ...

0
കൊച്ചി: അഭിഭാഷകന്‍റെ വീട്ടില്‍ വീട്ടുജോലിക്കായി എത്തിച്ച ഏഴു വയസുകാരി ക്രൂരപീഡനത്തിന് ഇരയായി...

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....