ബെയ്ജിംഗ് : അമേരിക്കയിലേക്കുള്ള ഗാലിയം, ജെർമേനിയം, ആൻ്റിമണി, പ്രധാന ഹൈടെക് വസ്തുക്കൾ എന്നിവയുടെ കയറ്റുമതി നിരോധിച്ച് ചൈന. ചൈനീസ് വാണിജ്യ മന്ത്രാലയം ചൊവ്വാഴ്ചയാണ് നിരോധന വിവരം അറിയിച്ചത്. ചൈനീസ് കമ്പനികളുടെ കമ്പ്യൂട്ടർ ചിപ്പ് നിർമ്മാണ ഉപകരണങ്ങൾ, സോഫ്‌റ്റ്‌വെയർ, ബാൻഡ്‌വിഡ്ത്ത് മെമ്മറി ചിപ്പുകൾ എന്നിവയുടെ കയറ്റുമതി നിയന്ത്രണങ്ങൾക്ക് വിധേയമാക്കിയെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ചൈനയുടെ പുതിയ തീരുമാനം. ഗാലിയം പോലുള്ള തന്ത്രപ്രധാനമായ വസ്തുക്കൾ അമേരിക്കയിലേക്ക് അയക്കുന്നതിന് കയറ്റുമതിക്കാർ ലൈസൻസിന് അപേക്ഷിക്കണമെന്ന് ചൈന നേരത്തെ ആവശ്യപ്പെട്ടിരുന്നു. ‘എൻ്റിറ്റി ലിസ്റ്റ്’ എന്ന് വിളിക്കപ്പെടുന്ന യുഎസിൽ പുതുതായി ഉൾപ്പെടുത്തിയിട്ടുള്ള 140 കമ്പനികളും ഏതാണ്ട് എല്ലാം ചൈനയിൽ നിന്നുള്ളതാണ്. ലിസ്റ്റിലുള്ള മറ്റു കമ്പനികൾ ജപ്പാൻ, ദക്ഷിണ കൊറിയ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിൽ ചൈനയ്ക്കു ഉടമസ്ഥതയുള്ളതുമാണ്.
സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍ ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച് പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1






























