ഹൂസ്റ്റണ്‍ നഗരത്തിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടു

For full experience, Download our mobile application:
Get it on Google Play

ബീജിങ് : കോവിഡ്  പൊട്ടിപ്പുറപ്പെട്ടതിന് പിന്നാലെ ചൈനയുമായുള്ള അമേരിക്കയുടെ ബന്ധം കൂടുതല്‍ വഷളാകുകയാണ്. ഹൂസ്റ്റണ്‍ നഗരത്തിലെ ചൈനീസ് കോണ്‍സുലേറ്റ് അടച്ചുപൂട്ടാന്‍ അമേരിക്ക ആവശ്യപ്പെട്ടതായി ചൈന. ടെക്സാസ് നഗരത്തിലെ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ അമേരിക്ക ചൈനക്ക് മൂന്ന് ദിവസത്തെ സമയപരിധിയാണ് അനുവദിച്ചത്. എന്നാല്‍ നടപടിയില്‍ ഉറച്ചുനില്‍ക്കുകയാണെങ്കില്‍ ശക്തമായ തിരിച്ചടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പ് നല്‍കി ചൈന.

കോണ്‍സുലേറ്റ് സാധാരണപോലെ പ്രവര്‍ത്തിച്ചു വരികയായിരുന്നുവെന്നും കോണ്‍സുലേറ്റ് അടക്കണമെന്ന് അമേരിക്ക ആവശ്യപ്പെടുന്നത് ചൊവ്വാഴ്ചയാണെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് വാങ് വെന്‍ബിന്‍ അറിയിച്ചു. അതേസമയം ചൈനയും യുഎസ് ബന്ധവും അട്ടിമറിക്കുന്ന ഇത്തരം നീചവും നീതിയുക്തവുമായ നീക്കത്തെ ചൈന ശക്തമായി അപലപിക്കുന്നുവെന്നും തെറ്റായ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്ന് തങ്ങള്‍ അമേരിക്കയോട് അഭ്യര്‍ത്ഥിക്കുന്നുവെന്നും അല്ലാത്തപക്ഷം ഇതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്നും വാങ് പറഞ്ഞു.

കുറച്ചുകാലമായി യുഎസ് സര്‍ക്കാര്‍ ചൈനയുടെ സാമൂഹിക വ്യവസ്ഥയ്ക്കെതിരായ കളങ്കപ്പെടുത്തലും അനാവശ്യ ആക്രമണങ്ങളും  നടത്തുകയാണ്. യുഎസിലെ ചൈനീസ് നയതന്ത്ര കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഉപദ്രവിക്കുകയും ചൈനീസ് വിദ്യാര്‍ത്ഥികളെ ഭീഷണിപ്പെടുത്തുകയും ചോദ്യം ചെയ്യുകയും അവരുടെ ഇലക്‌ട്രോണിക് ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്യുന്നു, അവരെ കാരണമില്ലാതെ തടങ്കലില്‍ വയ്ക്കുകപോലും ചെയ്യുന്നുവെന്നും വാങ് പറഞ്ഞു.

അമേരിക്കന്‍ ജനതയുടെ സ്വകാര്യ വിവരങ്ങളും ഭൗദ്ധികസ്വത്തും സംരക്ഷിക്കാനാണ് ചൈനയുടെ കോണ്‍സുലേറ്റ് അടയ്ക്കാനുള്ള തീരുമാനമെടുത്തതെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് വക്താവ് മോര്‍ഗന്‍ ഒര്‍ടാഗസ് പറഞ്ഞത്. കോണ്‍സുലേറ്റ് ഓഫീസില്‍ ചൈനീസ് ഉദ്യോഗസ്ഥര്‍ ഓപ്പണ്‍ കണ്ടെയ്‌നറുകളിലെ രേഖകള്‍ കത്തിച്ചതായും പോലീസും അഗ്‌നിരക്ഷാ സേനയും സ്ഥലത്തെത്തിയെങ്കിലും കെട്ടിടത്തിന് ഉള്ളില്‍ പ്രവേശിക്കാന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥര്‍ അനുമതി നല്‍കിയില്ലെന്നും പരാതിയുണ്ടായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇഡിയെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച സംഭവത്തിൽ ഏഴ്...

0
തിരുവനന്തപുരം: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) ഉ​ദ്യോ​ഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം പോലീസ്...

കനത്ത മഴയെത്തുടർന്ന് ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിൽ 18 വിമാനങ്ങൾ റദ്ദാക്കി

0
ഡൽഹി: ഡൽഹിയിലും അടുത്തുള്ള മേഖലയിലും കനത്ത മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ...

നിങ്ങള്‍ സ്വയം ഒരു കരിയർ തിരഞ്ഞെടുക്കുകയാണോ – അതോ മറ്റുള്ളവരെ പിന്തുടരുകയാണോ ?

0
ഒരു വിദ്യാർത്ഥിയുടെ കരിയർ യാത്ര കോളേജ് അഡ്മിഷനോടെ ആരംഭിക്കുന്നതല്ല. അത് സ്വയം...

ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം

0
തിരുവനന്തപുരം: ഡിവൈഎഫ്ഐ നേതാവിന്റെ വീട്ടിൽ ആർഎസ്എസ് ആക്രമണം. ഡിവൈഎഫ്ഐ ഡൽഹി സ്റ്റേറ്റ്...