ചൈനീസ് സൈനികനെ ഉടന്‍ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് സൈനിക വൃത്തങ്ങള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: വടക്കന്‍ ലഡാക്കിലെ ഡെംചുക്കില്‍ അതിര്‍ത്തി കടന്ന് ഇന്ത്യന്‍ മണ്ണില്‍ പ്രവേശിച്ച ചൈനീസ് സൈനികനെ കഴിഞ്ഞ ദിവസം ഇന്ത്യന്‍ പട്രോളിംഗ് സംഘം പിടികൂടിയിരുന്നു. ചൈനീസ് ഭടന്‍ ഇന്ത്യയുടെ പക്കല്‍ സുരക്ഷിതനാണെന്നും ഉടന്‍ കൈമാറുമെന്നുമാണ് കഴിഞ്ഞ ദിവസം സൈനിക വൃത്തങ്ങള്‍ അറിയിച്ചിരുന്നത്. എന്നാല്‍ സൈനികനെ ഉടന്‍ കൈമാറേണ്ടെന്ന തീരുമാനമാണ് ഇപ്പോള്‍ കൈക്കൊണ്ടിരിക്കുന്നതെന്ന് ദേശീയ മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. പിടികൂടിയ സൈനികന്റെ പക്കല്‍ നിന്നും കണ്ടെടുത്ത രേഖകള്‍ പരിശോധിച്ച്‌ വിശദമായി സൈനികനെ ചോദ്യം ചെയ്ത ശേഷം വിട്ടയച്ചാല്‍ മതി എന്നാണ് നിലവിലെ തീരുമാനം.

കോര്‍പറല്‍ വാംഗ് യാ ലോംഗ് എന്ന സൈനികനാണ് പിടിയിലായത്. കമാന്‍ഡര്‍തല ചര്‍ച്ചകള്‍ നടക്കുന്ന ചുഷൂല്‍ മേഖലയിലെ മോള്‍ഡോ അതിര്‍ത്തിയില്‍ വച്ച്‌ ഇയാളെ കൈമാറുമെന്ന് കരസേന അറിയിച്ചിട്ടുണ്ട്. സൈനികനെ കാണാതായ വിവരം ഔദ്യോഗികമായി ചൈന ഇന്ത്യയെ അറിയിച്ചിട്ടുണ്ട്. വഴിതെറ്റി അബദ്ധത്തില്‍ നിയന്ത്രണരേഖ കടന്ന് ഇന്ത്യന്‍ പ്രദേശത്ത് പ്രവേശിച്ചെന്നാണ് പുറത്തുവന്ന പ്രാഥമിക വിവരം. കടുത്ത തണുപ്പില്‍ അവശനായ നിലയിലാണ് സൈന്യം ഇയാളെ കണ്ടെത്തിയത്. ഇതേ തുടര്‍ന്ന് ഓക്സിജന്‍, ഭക്ഷണം, കമ്പിളി വസ്ത്രങ്ങള്‍ എന്നിവ നല്‍കി ചൈനീസ് ഭടനെ ഇന്ത്യ ശുശ്രൂഷിച്ചിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീറ്റ് ചോദ്യപ്പേപ്പർ ചോർച്ച ; സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി...

0
പൂനെ: നീറ്റ് ചോദ്യപ്പേപ്പർ ചോർച്ചയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ കോച്ചിങ് സെന്ററുകൾക്ക് കർശന...

വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്നുപേർക്കെതിരെ കേസ്

0
കാസർകോട്: കുമ്പളയിൽ വയോധികനായ വ്യാപാരിയെ ഹണിട്രാപ്പിൽ കുടുക്കി പണം തട്ടിയെടുത്ത കേസിൽ...

ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരനായ അടൂർ സ്വദേശിയുടെ ജനനേന്ദ്രിയം തകർത്തെന്ന് പരാതി

0
പത്തനംതിട്ട: കൊല്ലം ശാസ്താംകോട്ടയില്‍ പോലീസ് അതിക്രൂരമായി മർദിച്ച് 23 കാരന്റെ ജനനേന്ദ്രിയം...

നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

0
ഡൽഹി: നിതിൻ നവീന്‍റെ നേതൃത്വത്തിലുള്ള പുതിയ ദേശീയ ഭാരവാഹികളുമായി കൂടിക്കാഴ്ച്ച നടത്തി...