ചൈനയുടെ മൗനം ഇരു രാജ്യങ്ങൾക്കും വിനയാകുന്നു; ഹിമാലയൻ മലനിരകളിൽ വൻ പ്രളയങ്ങൾ ഒളിഞ്ഞിരിക്കുന്നതായി ആശങ്ക

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കാലാവസ്ഥാ വ്യതിയാനം മൂലം ടിബറ്റിലും നേപ്പാളിലും ഉണ്ടാകുന്ന പ്രളയങ്ങൾ ഹിമാലയൻ മേഖലയിൽ വലിയ ഭീഷണി ഉയർത്തുന്നു. ചൈനയുടെ നിശബ്ദതയും മുന്നറിയിപ്പ് സംവിധാനങ്ങളുടെ അഭാവവും അപകടസാധ്യത വർദ്ധിപ്പിക്കുമ്പോൾ, മേഖലയിലെ വൻകിട നിർമ്മാണ പ്രവർത്തനങ്ങൾ ദുരന്തങ്ങളുടെ ആക്കം കൂട്ടുന്നു ടിബറ്റിലെ പ്രളയത്തെക്കുറിച്ച് ഒരു വിവരവും ഇല്ലെന്നതാണ് മറ്റൊരു വസ്തുത. ചൈനീസ് ടെലിവിഷനിൽ പ്രളയ ദൃശ്യങ്ങൾ തന്നെ കാണിക്കുന്നില്ല. രക്ഷാ പ്രവർത്തനം നടക്കുന്നുണ്ട്. യോഗങ്ങളും. പക്ഷേ, ടിബറ്റിലെന്ത് സംഭവിച്ചുവെന്ന് പുറംലോകം അറിഞ്ഞിട്ടില്ല.

ചെളി മൂടിയ പ്രദേശത്തുകൂടി നടന്ന് ജിവനോടെ ആരെങ്കിലുമുണ്ടോ എന്ന് വിളിച്ച് ചോദിക്കുന്ന രക്ഷാപ്രവർത്തകരുടെ ഒരൊറ്റ ദൃശ്യമേ ചൈന പുറത്തുവിട്ടിട്ടുള്ളൂ. നിരവധി പേരെ കാണാതായി എന്നുമാത്രം ചൈന അറിയിച്ചിട്ടുണ്ട്. മാധ്യമങ്ങൾക്ക് പ്രവേശനമില്ല. എന്തിന്, സംസാരിക്കാൻ പോലും ജനങ്ങൾക്ക് അനുവാദമില്ല. ആയിരങ്ങളെ കാണാതായി എന്നാണ് റിപ്പോർട്ട്. മഞ്ഞുറഞ്ഞ മലനിരയുടെ താഴ്വരയിൽ താമസിക്കുന്നത് മുമ്പ് ഇത്രക്ക് അപകടകരമായിരുന്നില്ല. ഇപ്പോൾ, കാലാവസ്ഥാ വ്യതിയാനം കാര്യങ്ങൾ മാറ്റിമറിച്ചിരിക്കുന്നു.നേപ്പാളിലെ ലാങ്‌താങ് ലിറുങ് (Langtang lirung) മലയിൽ നിന്നാണ് ഹിമക്കട്ടി അടർന്നത്.

മഞ്ഞിനൊപ്പം വെള്ളവും എക്കലും വാഹനങ്ങളുടെ അത്ര വലിപ്പമുള്ള പാറക്കഷ്ണങ്ങളും താഴേക്ക് കുതിച്ചുപാഞ്ഞു. അമ്പരപ്പിക്കുന്ന വേഗത്തിലെത്തിയെന്ന് പിന്നീടാണ് കണ്ടെത്തിയത്. ഇളം ബ്രൗൺ നിറത്തിലെ പ്രവാഹം. കോൺക്രീറ്റ് കൂട്ട് പോലെ തോന്നിച്ചുവെന്നാണ് പിന്നീട് ദൃക്സാക്ഷികൾ പറഞ്ഞത്. കാലാവസ്ഥാ വ്യതിയാനത്തിന്‍റെ യഥാർത്ഥ രൂപം ഇത്ര ഭീകരമാണെന്ന് പരിസ്ഥിതി ശാസ്ത്രജ്ഞർ സാക്ഷ്യപ്പെടുത്തുന്നു. വലിയ മലനിരകളെ കൂട്ടിയുറപ്പിക്കുന്നത് പെർമാഫ്രോസ്റ്റാണെന്ന് ഭൂഗർഭ ശാസ്ത്രജ്ഞർ പറയുന്നു. മണ്ണും പാറയും എക്കലും മഞ്ഞും ഒക്കെ കൂടിച്ചേർന്നത്. പക്ഷേ, ചൂട് കൂടുമ്പോൾ അതുരുകും. മലനിരകളിലെ പാറക്കൂട്ടങ്ങൾ ഇളകും. അടർന്ന് താഴേയ്ക്ക് പോരും.

മഞ്ഞുരുകിയുണ്ടാകുന്ന ഗ്ലേസിയൽ (Glacial) തടാകങ്ങളാണ് മറ്റൊരു അപകടം. നിറഞ്ഞ് കവിയുമ്പോൾ തീരം ഭേദിച്ച് അവ താഴേയ്ക്ക് കുത്തിയൊലിച്ച് പോരും. നേപ്പാളിൽ അതുണ്ടായിട്ടുണ്ട്. പിന്നെ, അതിതീവ്രമായിക്കൊണ്ടിരിക്കുന്ന മഴ.ഭീതി ഹിമാലയത്തിൽ മാത്രമല്ല. ആൽപ്സിലും ആൻഡസിലും ഇതുതന്നെയാണ് അവസ്ഥ. സ്വിറ്റ്സർലൻഡിൽ ഗ്ലേസിയർ തകർന്ന് വീണ് ഒരു ഗ്രാമം തന്നെ ഇല്ലാതായി. പെർമാഫ്രോസ്റ്റ് ഉരുകിയതാണ് കാരണമെന്നാണ് നിഗമനം. ആൾക്കാരെ ഒഴിപ്പിച്ചിരുന്നു നേരത്തെ തന്നെ. ഒരാട്ടിടയൻ മാത്രമേ മരിച്ചുള്ളൂ. അത്തരം അപകടങ്ങൾ മുന്നിൽ കണ്ട് ജീവിക്കുന്ന സ്വിസ് ഗ്രാമങ്ങൾ വേറെയുമുണ്ട്. പക്ഷേ, അവിടയൊക്കെ സർക്കാരിന്‍റെ കർശന നിരീക്ഷണമുണ്ട്. ഒഴിപ്പിക്കൽ പദ്ധതി തയ്യാറുമാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇന്ന് രാത്രി 12 വരെ വൈദ്യുതി നിയന്ത്രണം

0
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഭാഗിക വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തും. രാത്രി 7...

നേപ്പാൾ ദുരന്തത്തിൽ മരണം 1130 ആയി ; കാണാതായ മലയാളികൾക്കായി തിരച്ചിൽ തുടരുന്നു

0
കാഠ്മണ്ഡു: നേപ്പാളിൽ വൻ ദുരന്തം വിതച്ച് ഒരാഴ്ച പിന്നിടുമ്പോൾ മരണസംഖ്യ...

മല്ലപ്പള്ളിക്ക് ആനന്ദനിമിഷം : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സര്‍ക്കാര്‍ അവാര്‍ഡ് ബാബു...

0
മല്ലപ്പള്ളി : മികച്ച ഹയർ സെക്കൻഡറി അധ്യാപകനുള്ള സംസ്ഥാന സർക്കാർ പുരസ്കാരം...

ഓണാഘോഷ ഡ്രസ് കോഡിൽ തർക്കം ; സീനിയര്‍ വിദ്യാര്‍ത്ഥിനികൾ ആക്രമിച്ചതായി പരാതി

0
കോഴിക്കോട്: ഒന്‍പതാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥിനികളെ പത്താം ക്ലാസില്‍ പഠിക്കുന്ന...