മൊണ്ടാന: അമേരിക്കൻ വ്യോമാതിർത്തിയിൽ ചൈനയുടെ ബലൂൺ കണ്ടെത്തിയതിനെ തുടർന്ന് ഇരു രാജ്യങ്ങൾക്കുമിടയിൽ നയതന്ത്ര പ്രതിസന്ധി രൂക്ഷം. നാളെ തുടങ്ങാനിരുന്ന സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്റെ ചൈന സന്ദർശനം അമേരിക്ക റദ്ദാക്കി. മോണ്ടാനായിലെ വളരെ ന്യൂക്ലിയര്‍ സെന്‍സിറ്റീവ് ആയ മേഖലയിലാണ് ചൈനീസ് ബലൂണ്‍ കണ്ടെത്തിയത്. അമേരിക്കയുടെ സ്വതന്ത്രാധികാരത്തെ ചോദ്യം ചെയ്യുന്നതാണ് ചൈനീസ് നടപടിയെന്ന് വ്യക്തമാക്കിയാണ് ബീജിംഗ് സന്ദര്‍ശനം റദ്ദാക്കിയത്. ഉചിതമായ സമയത്ത് മാത്രമേ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കന്‍ ഇനി ബീജിംഗിലേക്ക് പോവൂയെന്നാണ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്‍റിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ വെള്ളിയാഴ്ച മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയില്‍ നടക്കുന്ന നയതന്ത്ര പ്രതിനിയുടെ ആദ്യത്തെ സന്ദര്‍ശനമാണ് റദ്ദാക്കിയത്. എന്നാല്‍ ചൈനീസ് ബലൂണ്‍ വെടിവച്ചിടേണ്ടെന്നാണ് പെന്‍റഗണ്‍ തീരുമാനിച്ചിരിക്കുന്നത്. പെന്‍റഗണ്‍ തീരുമാനത്തിന് പിന്നാലെ തന്നെ നയതന്ത്ര പ്രതിനിധി സന്ദര്‍ശനം റദ്ദാക്കിയേക്കുമെന്ന സൂചനകളുണ്ടായിരുന്നു. ഇതിന് പിന്നാലെയാണ് ബ്ലിങ്കന്‍റെ സന്ദര്‍ശനം റദ്ദാക്കിയത്. എന്നാല്‍ വെള്ളിയാഴ്ചയ്ക്ക് ശേഷം യുഎസുമായുള്ള ബന്ധത്തില്‍ ഉലച്ചില്‍ വരാതിരിക്കാനുള്ള ശ്രമങ്ങള്‍ ചൈന നടത്തുന്നതായാണ് അന്തര്‍ ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. നിയന്ത്രണം നഷ്ടമായി എത്തിയതാണ് ബലൂണെന്നാണ് ചൈന വിശദമാക്കുന്നത്.
പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 94473 66263 /0468 295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033































