വാണിജ്യ കപ്പലുകളുടെ നിയന്ത്രണം ശക്തമാക്കി യു.എസ്. സൈന്യം ; പുതിയ ഉപരോധ ഭീഷണിക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

For full experience, Download our mobile application:
Get it on Google Play

ഫ്ലോറിഡ: ഇറാനിലെ തുറമുഖങ്ങളിലേക്ക് പോകുകയോ അവിടെനിന്ന് പുറപ്പെടുകയോ ചെയ്തിരുന്ന 67 വാണിജ്യ കപ്പലുകളെ വഴിതിരിച്ചുവിട്ടതായി യുഎസ് സെൻട്രൽ കമാൻഡ്. എക്സ് പോസ്റ്റിലൂടെയായിരുന്നു പ്രതികരണം. അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ച ഉപരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും രണ്ട് കപ്പലുകളിൽ പരിശോധന നടത്തിയായും യുഎസ് സെൻട്രൽ കമാൻഡ് വ്യക്തമാക്കിയിട്ടുണ്ട്. ‘അറബിക്കടലിലൂടെ സഞ്ചരിക്കുന്ന യുഎസ്എസ് ബോക്സർ (LHD-4) യുദ്ധക്കപ്പലിന്റെ ഫ്ലൈറ്റ് ഡെക്കിൽ നിന്ന് യുഎസ് മറൈൻ കോർപ്സിന്റെ MV-22B ഓസ്പ്രേ യൂട്ടിലിറ്റി വിമാനങ്ങൾ പറന്നുയരുന്നു.

ഇറാനെതിരായ യുഎസിന്റെ ഉപരോധം നടപ്പാക്കുന്നതിനുള്ള സമുദ്രനിരീക്ഷണവും നടപടികളും കപ്പൽ തുടരുകയാണ്. ഉപരോധം പാലിക്കുന്നുവെന്ന് ഉറപ്പാക്കുന്നതിനായി യുഎസ് സേന 67 വാണിജ്യക്കപ്പലുകളുടെ ഗതിമാറ്റം വരുത്തുകയും, മൂന്ന് കപ്പലുകൾ പ്രവർത്തനരഹിതമാക്കുകയും, രണ്ട് കപ്പലുകളിൽ കയറി പരിശോധന നടത്തുകയും ചെയ്തു’ എന്നായിരുന്നു എക്സ് പോസ്റ്റിൽ CENTCOM വ്യക്തമാക്കിയത്.അമേരിക്ക ഇറാനെതിരെ ഉപരോധം കടുപ്പിച്ചതോടെ ഹോർമൂസ് കടലിടുക്ക് ഇരട്ട ഉപരോധ സാഹചര്യത്തിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര ഊർജ വ്യാപാര പാതകൾ സു​ഗമമാക്കാൻ അമേരിക്ക സൈന്യത്തെ ഉപയോ​ഗിക്കുകയും ഇറാൻ്റെ തുറമുഖങ്ങളെ ശക്തമായി ഉപരോധിക്കുകയും ചെയ്യുന്ന സാഹചര്യമാണ് ഹോർമൂസിലുള്ളത്.

വ്യോമാക്രമണങ്ങൾ, നാവികസേനയുടെ സുരക്ഷാ അകമ്പടി, തുറമുഖ ഉപരോധം എന്നിവ ശക്തമാക്കുന്നതിലൂടെയാണ് ഈ ലക്ഷ്യങ്ങൾക്കായി അമേരിക്ക നീക്കം നടത്തുന്നത്. എന്നാൽ ​ഹോർമൂസ് വഴിയുള്ള കപ്പലുകളെ ഏതുവിധേനയും തടയുക എന്ന സമീപനമാണ് ഇറാൻ നടക്കുന്നത്. ഇതിനായി അനുവാദമില്ലാതെ ഹോർമൂസ് കടക്കാൻ ശ്രമിക്കുന്ന കപ്പലുകൾക്ക് നേരെ ഇറാനും ആക്രമണം തുടരുകയാണ്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...

രാഷ്ട്രീയ യാഥാർത്ഥ്യങ്ങൾ തിരിച്ചറിയാത്തവരാണ് വിമർശനങ്ങൾ ഉന്നയിക്കുന്നത്: മനു തോമസിന് മറുപടിയുമായി എം വി ഗോവിന്ദൻ

0
കണ്ണൂര്‍: വിപുലീകൃത സംസ്ഥാന കമ്മിറ്റി സിപിഐഎം ഭരണഘടനാ ലംഘനമാണെന്നുള്ള ഡിവൈഎഫ്‌ഐ മുന്‍...

​ടി.വി.കെയുടെ പേരിൽ പ്രചരിക്കുന്ന വാർത്തകൾ തള്ളി കേരള ഘടകം; സതീഷ് തോന്നിക്കലിന് ഔദ്യോഗിക പദവികളൊന്നുമില്ലെന്ന്...

0
തിരുവനന്തപുരം: പാർട്ടി കേരള ഘടകത്തിന് നിലവിൽ ഔദ്യോഗിക കോർഡിനേറ്റർ ഇല്ലെന്ന് ടിവികെ...