ഇറാനിലെ ഭരണമാറ്റത്തിനുള്ള യു.എസ് – ഇസ്രയേല്‍ നീക്കങ്ങളില്‍ മുന്നറിയിപ്പുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ബെയ്ജിങ് : ഇറാനിലെ ഭരണമാറ്റത്തിനുള്ള യുഎസ് – ഇസ്രയേല്‍ നീക്കങ്ങളില്‍ മുന്നറിയിപ്പുമായി ചൈന. ഭരണമാറ്റത്തിനുള്ള നീക്കത്തിന് പൊതുജന പിന്തുണ ലഭിക്കില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യീ പറഞ്ഞു. ഇറാന്റെ പരമാധികാരത്തെ മാനിക്കണമെന്നും സൈനിക നീക്കങ്ങള്‍ അവസാനിപ്പിക്കണമെന്നും ചൈന മുന്നറിയിപ്പ് നല്‍കി. ലോകം കാട്ടുനീതിയിലേക്ക് നീങ്ങരുതെന്നാണ് വാങ് യീയുടെ മുന്നറിയിപ്പ്. മധ്യപൂര്‍വേഷ്യയിലെ സംഘര്‍ഷം ഒരിക്കലും ഉണ്ടാകരുതായിരുന്നെന്ന് ചൈന പറഞ്ഞു.

ആയത്തുല്ല അലി ഖമനേയി കൊല്ലപ്പെട്ടതിനേയും ചൈന അപലപിച്ചു. പരസ്പര ബഹുമാനത്തോടെയുള്ള തീരുമാനങ്ങളെയാണ് ചൈന പിന്തുണയ്ക്കുകയെന്നും വാങ് യീ കൂട്ടിച്ചേര്‍ത്തു. ചൈനയുടെ വാര്‍ഷിക പാര്‍ലമെന്ററി യോഗത്തിലായിരുന്നു പ്രതികരണം. യോഗത്തില്‍ രാജ്യത്തെ പ്രധാനപ്പെട്ട നയതന്ത്രജ്ഞരാരും അമേരിക്കയെ നേരിട്ട് വിമര്‍ശിച്ചില്ല എന്നത് ശ്രദ്ധേയമാണ്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കനത്ത മഴയില്‍ ഉത്തര്‍പ്രദേശിൽ പ്രളയം; 173 ഗ്രാമങ്ങളില്‍ വെള്ളപ്പൊക്കം

0
ലഖ്‌നൗ: ഉത്തർപ്രദേശില 173 ഗ്രാമങ്ങളിൽ വെള്ളപ്പൊക്കം. കനത്ത മഴയില്‍ പല ജില്ലകളിലും...

കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി ; അയ്യപ്പഭക്തർ രക്ഷപെട്ടത് തലനാരിഴയ്ക്ക്

0
ഇടുക്കി: ഇടുക്കി കുമളിയിൽ നിയന്ത്രണം വിട്ട ലോറി മൂന്ന് കടകളിലേക്ക് ഇടിച്ചുകയറി. അതിർത്തി...

പാലാ നഗരസഭയിൽ ഭരണം പിടിച്ച് ഇടത്-കോൺഗ്രസ് വിമതരുടെ സഖ്യം ; മായാ രാഹുൽ ചെയർപേഴ്‌സൺ

0
പാലാ : പാലാ നഗരസഭ അധ്യക്ഷയായി യു.ഡി.എഫ്. വിമതവിഭാഗത്തിൽനിന്നുള്ള സ്വതന്ത്ര അംഗം...

തൊടുപുഴയിൽ രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ

0
ഇടുക്കി: രാസലഹരിയുമായി ഡിവൈഎഫ്ഐ നേതാവുൾപ്പെടെ നാലുപേർ പിടിയിൽ. തൊടുപുഴ ഇടവെട്ടിയിൽ ഇന്നു പുലർച്ചയാണ്...