Wednesday, July 9, 2025 10:19 pm

അവിവാഹിതര്‍ക്കും കുട്ടികളാകാം ; ജനന നിരക്ക് കുറഞ്ഞതോടെ ഇളവുമായി ചൈന

For full experience, Download our mobile application:
Get it on Google Play

ചൈന: ജനനനിരക്ക് വന്‍തോതില്‍ ഇടിഞ്ഞതിന് പിന്നാലെ കൂടുതല്‍ ഇളവുകള്‍ പ്രഖ്യാപിച്ച് ചൈന. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയായ സിചുവാനില്‍ അവിവാഹിതര്‍ക്ക് കുട്ടികളുണ്ടാവുന്നതിന് നിയമപരമായ അവകാശം നല്‍കി. ഇവര്‍ക്ക് വിവാഹിതരായ ദമ്പതികള്‍ക്ക് ലഭിക്കുന്ന എല്ലാ ആനുകൂല്യങ്ങളും ലഭ്യമാകും. ആറ് പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ജനസംഖ്യയില്‍ വലിയ കുറവ് രേഖപ്പെടുത്തിയത്. 2019-ലെ ചട്ട പ്രകാരം വിവാഹിതരായവര്‍ക്ക് മാത്രമാണ് കുട്ടികളെ പ്രസവിക്കാനും വളര്‍ത്താനും അനുമതി. പുതിയ ഇളവ് നിലവില്‍ വന്നതോടെ അവിവാഹിതര്‍ക്ക് കുട്ടികളുണ്ടാകുന്നതില്‍ നിയമതടസ്സങ്ങള്‍ നീങ്ങും. വിവാഹ നിരക്കിലും ജനന നിരക്കിലും ചൈന ഇടിവ് നേരിടുന്ന സമയത്താണ് പുതിയ തീരുമാനം. ഈ ഇളവ് ഫെബ്രുവരി 15 മുതല്‍ പ്രാബല്യത്തില്‍ വരും.

കുട്ടികള്‍ വേണമെന്ന് ആഗ്രഹിക്കുന്ന അവിവാഹിതര്‍ സിചുവാന്‍ ഭരണകൂടത്തില്‍ രജിസ്റ്റര്‍ ചെയ്യണം. അവര്‍ക്ക് രജിസ്റ്റര്‍ ചെയ്യാവുന്ന കുട്ടികളുടെ എണ്ണത്തിനും പരിധിയില്ല. ദീര്‍ഘകാലവും സന്തുലിതവുമായ ജനസംഖ്യാ വികസനം പ്രോത്സാഹിപ്പിക്കാനാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്ന് സിചുവാന്‍ ഹെല്‍ത്ത് കമ്മീഷന്റെ പ്രസ്താവനയില്‍ പറയുന്നു. ഇതുവരെ രണ്ട് കുട്ടികള്‍ വരെ ആഗ്രഹിക്കുന്ന വിവാഹിതരായ ദമ്പതികള്‍ക്ക് പ്രാദേശിക അധികാരികളില്‍ രജിസ്റ്റര്‍ ചെയ്യാന്‍ കമ്മീഷന്‍ അനുമതി നല്‍കിയിരുന്നു. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രസവാവധി സമയത്ത് അവരുടെ ശമ്പളം ലഭിക്കും. ചൈനയുടെ ജനസംഖ്യാപരമായ മാന്ദ്യത്തിന്റെ ഭൂരിഭാഗവും 1980 നും 2015 നും ഇടയില്‍ അടിച്ചേല്‍പ്പിച്ച ഒറ്റ കുട്ടി നയത്തില്‍ നിന്നാണ്.

dif
ncs-up
rajan-new
previous arrow
next arrow
Advertisment
life new add up
silpa-up
asian
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

കോട്ടയം മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ പുരോഗതി മന്ത്രിമാർ

0
കോട്ടയം: മെഡിക്കല്‍ കോളജ് പുതിയ സര്‍ജിക്കല്‍ ബ്ലോക്കിലെ ഓപ്പറേഷന്‍ തീയറ്ററുകളുടെ നിര്‍മ്മാണ...

തിരുപ്പൂരിൽ വൻ തീപിടുത്തം ; 42 വീടുകൾ കത്തി നശിച്ചു

0
തിരുപ്പൂർ :  തിരുപ്പൂരിൽ വൻ തീപിടുത്തം. 42 വീടുകൾ കത്തി നശിച്ചു....

പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ – ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന ചടങ്ങുകളില്‍ 67 പേര്‍ക്ക്...

0
പാലക്കാട്: പാണഞ്ചേരി വില്ലേജിലെ ചുവന്നമണ്ണ്, കുതിരാന്‍ - ഇരുമ്പുപാലം സെന്ററുകളില്‍ നടന്ന...

വയനാട്ടില്‍ സിവില്‍ പോലീസ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി

0
കൽപ്പറ്റ: വയനാട്ടില്‍ സിവില്‍ പോലീസ് ഓഫീസർക്കെതിരെ അച്ചടക്ക നടപടി. ലഹരിമരുന്ന് കേസ്...