ഇന്ത്യയില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ വില്‍പന നിരോധിക്കില്ലെന്ന് കേന്ദ്രം

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി: ഇന്ത്യയില്‍ 12,000 രൂപയില്‍ താഴെയുള്ള ചൈനീസ് ഫോണുകളുടെ വില്‍പന നിരോധിക്കില്ലെന്ന് കേന്ദ്രം. രാജ്യത്ത് ഏറ്റവും കൂടുതല്‍ വില്‍പനയുള്ള ചൈനീസ് ബജറ്റ് മൊബൈല്‍ ഫോണുകള്‍ നിരോധിക്കുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ബജറ്റ് ഫോണുകളുടെ ലോകത്തിലെ രണ്ടാമത്തെ വലിയ വിപണിയായ ഇന്ത്യയില്‍ ചൈനീസ് വമ്പന്മാരുടെ കുത്തക തകര്‍ക്കാനാണ് നീക്കമെന്നും വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നാലെയാണ് വിശദീകരണവുമായി കേന്ദ്ര സര്‍ക്കാര്‍ രംഗത്തുവന്നത്. ഇന്ത്യയില്‍നിന്നുള്ള കയറ്റുമതി വര്‍ധിപ്പിക്കാന്‍ ചൈനീസ് മൊബൈല്‍ കമ്പിനികളോട് സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അത്തരം സ്ഥാപനങ്ങള്‍ നിര്‍മിക്കുന്ന 12,000 രൂപയില്‍ താഴെയുള്ള ഹാന്‍ഡ്‌സെറ്റുകളുടെ വില്‍പന നിരോധിക്കാന്‍ നീക്കമില്ലെന്നും കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

രാജ്യത്തെ ഇലക്‌ട്രോണിക് വ്യവസായത്തില്‍ ഇന്ത്യന്‍ കമ്പിനികള്‍ക്കും പങ്കുണ്ട്. എന്നാല്‍ വിദേശ ബ്രാന്‍ഡുകളെ ഒഴിവാക്കുക എന്നല്ല ഇതിനര്‍ഥം. കയറ്റുമതി വര്‍ധിപ്പിക്കണമെന്നാണ് ഈ കമ്പിനികളോട് ഞങ്ങള്‍ ആവശ്യപ്പെട്ടത്. വിതരണ ശൃംഖല കൂടുതല്‍ സുതാര്യവും തുറന്നതുമായിരിക്കണം. 12,000 രൂപയില്‍ താഴെയുള്ള ഫോണുകള്‍ നിരോധിക്കാനുള്ള ഒരു നീക്കവുമില്ല. ഇത്തരമൊരു വാര്‍ത്ത എവിടെനിന്നാണ് വന്നതെന്ന് അറിയില്ലെന്നും ഇലക്‌ട്രോണിക്‌സ് ആന്‍ഡ് ഐ.ടി സഹമന്ത്രി പറഞ്ഞു

രാജ്യത്തെ എന്‍ട്രി-ലെവല്‍ വിപണി തകരുന്നതു ഷഓമി ഉള്‍പ്പെടെയുള്ള ചൈനീസ് കമ്പിനികള്‍ക്ക് വലിയ തിരിച്ചടിയാകുമായിരുന്നു. കോവിഡിനെ തുടര്‍ന്നു ചൈനയിലെ ആഭ്യന്തര വിപണിയില്‍ മാന്ദ്യമുണ്ടായതോടെ ഇന്ത്യയെ ആശ്രയിച്ചാണ് ഈ കമ്പിനികളുടെ നിലനില്‍പ്പ് .

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കടയിൽ സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉത്പന്നങ്ങള്‍ പിടികൂടി

0
തൃശൂര്‍: കുട്ടികള്‍ക്കും യുവാക്കള്‍ക്കും മറ്റും വില്‍പന നടത്തുന്നതിനായി സൂക്ഷിച്ച നിരോധിത പുകയില...

ബിഹാർ വിദ്യാർഥി പ്രതിഷേധം : പോലീസ് അമിതാധികാരം പ്രയോഗിച്ചില്ലെന്ന് സുപ്രീംകോടതിയിൽ ബിഹാർ സർക്കാർ

0
ന്യൂഡൽഹി: ബിഹാറിൽ നീറ്റ് പരീക്ഷയ്ക്കെതിരെ നടന്ന വിദ്യാർഥി പ്രതിഷേധത്തിന് നേരെ പോലീസ്...

വന്ദേമാതരം വിവാദം: കോൺഗ്രസ് മൃദു ഹിന്ദുത്വത്തിന്റെ പാതയിലെന്ന് ആവർത്തിച്ച് സിപിഐഎം നേതാവ് ടിപി രാമകൃഷ്ണൻ

0
തിരുവനന്തപുരം: പ്രതിപക്ഷ ഉപ നേതാവ് സ്ഥാനത്തില്‍ മുന്നണി യോഗത്തില്‍ ചര്‍ച്ച ഉണ്ടായിരുന്നില്ലെന്ന്...

ശബരിമല മിൽമ നെയ്യ് അഴിമതി അന്വേഷണ പുരോഗതിയിൽ തൃപ്തി രേഖപ്പെടുത്തി ഹൈക്കോടതി; നടപടികൾ വേഗത്തിൽ

0
തിരുവനന്തപുരം: ശബരിമലയിലെ മില്‍മ നെയ്യ് ക്രമക്കേടിൽ എസ്ഐടി അന്വേഷണം ശരിയായ ദിശയിലെന്ന്...