ലോകായുക്തയുടെ അധികാരം കവരുന്ന ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: ലോകായുക്തയുടെ അധികാരം കവരുന്ന ബില്‍ ഇന്ന് വീണ്ടും നിയമസഭയില്‍. അഴിമതി കേസില്‍ ലോകായുക്ത വിധിയോടെ പൊതു പ്രവര്‍ത്തകര്‍ പദവി ഒഴിയണം എന്ന നിയമത്തിലെ പതിനാലാം വകുപ്പാണ് എടുത്ത് കളയുന്നത്. ഇതോടെ ലോകായുക്തയുടെ വിധികള്‍ അപ്രസക്തമാകും. മുഖ്യമന്ത്രിക്ക് എതിരായ വിധിയില്‍ പുന:പരിശോധനാ അധികാരം നിയമസഭയ്‌ക്ക് നല്‍കുന്ന ഭേദഗതി ആണ് കൊണ്ട് വരുന്നത്. മന്ത്രിമാര്‍ക്ക് എതിരായ വിധി മുഖ്യമന്ത്രിക്കും എംഎല്‍എമാര്‍ക്ക് എതിരായ വിധി സ്പീക്കര്‍ക്കും പരിശോധിക്കാം.

ലോകായുക്ത ബില്ലിന് പുറമെ സര്‍വ്വകലാശാല ഭേദഗതി ബില്ലും നിയമസഭ ഇന്ന് പരിഗണിക്കുന്നുണ്ട്. രണ്ട് ബില്ലുകളും സബ്ജക്‌ട് കമ്മിറ്റിയുടെ പരിണനയ്‌ക്ക് ശേഷമാണ് വീണ്ടും സഭയില്‍ എത്തിക്കുന്നത്. അതേസമയം ഗവര്‍ണറുടെ നിലപാടുകള്‍ നിര്‍ണായകമാകും. ബില്ലുകള്‍ രാഷ്‌ട്രപതിയുടെ പരിഗണനയ്‌ക്ക് വിടാനും സാധ്യതയുണ്ട്. സര്‍വ്വകലാശാല ഭേദഗതി ബില്‍ സബ്ജക്‌ട് കമ്മിറ്റി പരിഗണിച്ചപ്പോള്‍ ഇത് നടപ്പാക്കുന്ന തിയതി ഓഗസ്റ്റ് ഒന്ന് മുതലായിരിക്കുമെന്നും ബില്ലില്‍ കൂട്ടിച്ചേര്‍ത്തിട്ടുണ്ട്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: വിഴിഞ്ഞം ഗേറ്റ് വേ ഇന്ന് തുറക്കും. സമ്പൂർണ്ണ കയറ്റ് -...

ഇൻസ്റ്റ വഴി പരിചയം ; പെൺകുട്ടിയെ വിളിച്ചുവരുത്തി പീഡിപ്പിച്ചു ; പ്രായപൂർത്തിയാകാത്ത ആൺകുട്ടികൾ അറസ്റ്റിൽ

0
മുംബൈ : പതിനാല് വയസ്സുള്ള പെൺകുട്ടിക്ക് നേരെ ലൈംഗികാതിക്രമം നടത്തുകയും ദൃശ്യങ്ങൾ...

മാല മോഷണ സംഘത്തിലെ രണ്ട് സ്ത്രീകള്‍ പോലീസ് പിടിയില്‍

0
മീനങ്ങാടി: ജില്ലയിലുടനീളം നാട്ടുകാരെ ആശങ്കയിലാഴ്ത്തിയ മാല കവര്‍ച്ചാ സംഘത്തിലെ രണ്ട് സ്ത്രീകള്‍...

ഇന്ത്യയുമായി രാഷ്ട്രീയ-സാമ്പത്തിക പങ്കാളിത്തം ശക്തമാക്കണം ; അഭ്യർത്ഥനയുമായി അഫ്ഗാൻ എംബസി

0
ന്യൂഡൽഹി: മേഖലയിൽ സുസ്ഥിരതയും സാമ്പത്തിക അഭിവൃദ്ധിയും ഉറപ്പാക്കാൻ ഇന്ത്യയുമായി കൂടുതൽ ആഴത്തിലുള്ള...