യുഎസ് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ചൈനീസ് അംബാസഡർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: യുഎസ് ഭീഷണിയുടെ സ്വരത്തിലാണ് സംസാരിക്കുന്നതെന്ന് ഇന്ത്യയിലെ ചൈനീസ് അംബാസഡർ ഷു ഫെഹോങ്. സ്വതന്ത്ര വ്യാപാരത്തിൽ നിന്ന് എന്നും നേട്ടമുണ്ടാക്കിയിരുന്ന യുഎസ് ഇപ്പോൾ വിവിധ രാജ്യങ്ങളിൽ നിന്ന് അമിതമായ വില ആവശ്യപ്പെടാൻ താരിഫുകൾ വിലപേശൽ ഉപാധികളായി ഉപയോഗിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യക്ക് മേൽ യു.എസ്. 50 ശതമാനം വരെ താരിഫ് ഏർപ്പെടുത്തിയതിനെയും കൂടുതൽ താരിഫുകൾക്ക് ഭീഷണിപ്പെടുത്തിയതിനെയും ചൈന ശക്തമായി എതിർക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ചിന്തൻ റിസർച്ച് ഫൗണ്ടേഷൻ (സി.ആർ.എഫ്.) സംഘടിപ്പിച്ച ഒരു പരിപാടിയിൽ സംസാരിക്കവെ ആയിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ.

ഇത്തരം നടപടികൾക്കെതിരെ മൗനം പാലിക്കുന്നത് ഭീഷണിപ്പെടുത്തുന്നവരെ കൂടുതൽ ധൈര്യശാലിയാക്കുകയേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു. ലോക വ്യാപാര സംവിധാനം നിലനിർത്തുന്നതിനായി ചൈന ഇന്ത്യയോടൊപ്പം ഉറച്ചുനിൽക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാന വികസ്വര രാജ്യങ്ങളെന്ന നിലയിൽ ഇന്ത്യയും ചൈനയും ഒന്നിക്കുകയും പരസ്പരം സഹകരിക്കുകയും വേണം. ചൈന-ഇന്ത്യ സൗഹൃദം ഏഷ്യക്ക് ഗുണകരമാണെന്നും ഇരു രാജ്യങ്ങളും ഏഷ്യയുടെ സാമ്പത്തിക വളർച്ചയുടെ ഇരട്ട എഞ്ചിനുകളാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇന്ത്യയും ചൈനയും തമ്മിലുള്ള സഹകരണം ആഗോള സ്ഥിരത നിലനിർത്താൻ അത്യന്താപേക്ഷിതമാണെന്നും, തുല്യവും ക്രമബദ്ധവുമായ ഒരു ബഹുധ്രുവ ലോകം പ്രോത്സാഹിപ്പിക്കുന്നതിൽ ഇരു രാജ്യങ്ങൾക്കും ഉത്തരവാദിത്തമുണ്ടെന്നും അംബാസഡർ പറഞ്ഞു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആകൃതി ചൗധരി എന്ന വിദ്യാര്‍ഥിനിക്കെതിരെ എൻ‌എസ്‌എ ചുമത്തിയ നടപടി ഏകപക്ഷീയവും അവ്യക്തവുമാണെന്ന് അലഹബാദ് ഹൈക്കോടതി

0
അലഹാബാദ്: നോയിഡയിലെ തൊഴിലാളി പ്രതിഷേധവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ആകൃതി ചൗധരി(25) എന്ന...

രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ കേസിലെ പ്രതിയായ ഡിസിസി ജനറൽ സെക്രട്ടറിയെ...

0
തിരുവനന്തപുരം: ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പങ്കെടുത്ത യോഗത്തിൽ നിന്നും ക്രിമിനൽ...

അഷ്ടമി രോഹിണിക്ക് ഗുരുവായൂർ ഒരുങ്ങുന്നു ; ദർശനത്തിന് നിയന്ത്രണം

0
ഗുരുവായൂർ: അഷ്ടമി രോഹിണി ആഘോഷത്തിന് ഗുരുവായൂർ ക്ഷേത്രം ഒരുങ്ങി. സെപ്റ്റംബർ...

തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാർഥിനിയെ ക്രൂരമായി പീഡിപ്പിച്ചതായി പരാതി. മലയിൻകീഴ് സ്വദേശിനിയെയാണ് പീഡിപ്പിച്ച്...