ഇനി പട്ടിയും ഈനാംപേച്ചിയുമൊന്നും വേണ്ട ; ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ പട്ടിക പുറത്തുവിട്ട് ചൈനീസ് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

ബീജിംഗ് : ചൈനയില്‍ ഇറച്ചിക്കായി വളര്‍ത്താവുന്ന മൃഗങ്ങളുടെ കരട് പട്ടിക പുറത്തു വിട്ട് സര്‍ക്കാര്‍. കൊവിഡ് 19 ന്റെ പശ്ചാത്തലത്തിലാണ് ഭക്ഷണാവശ്യങ്ങള്‍ക്കായി വളര്‍ത്താന്‍ പറ്റുന്ന ജീവികളുടെ പട്ടിക പുറത്തു വിട്ടിരിക്കുന്നത്. പന്നികള്‍, പശുക്കള്‍, ആട്, കോഴി എന്നിവയെയും പ്രത്യേകമായി മാനുകള്‍, ഒട്ടകപക്ഷി എന്നിവയെയും  ഇറച്ചി ആവശ്യത്തിനായി ഉപയോഗിക്കാമെന്നും കരട് പട്ടികയില്‍ പറയുന്നു. കുറുക്കന്‍മാരുടെ വര്‍ഗത്തില്‍ പെട്ട രണ്ടു തരം മൃഗങ്ങളെയും വളര്‍ത്താം. എന്നാല്‍ ഇവയെ ഭക്ഷണാവശ്യങ്ങള്‍ക്കായി ഉപയോഗിക്കരുത്.

പട്ടികയില്‍ പട്ടികള്‍, കൊവിഡിന്റെ ഉറവിടം എന്ന് സംശയിക്കുന്ന വവ്വാലുകള്‍, വെരുക്, ഈനാംപേച്ചി എന്നീ മൃഗങ്ങളില്ല. ചൈനയില്‍ മുമ്പ് പട്ടികളുടെ ഇറച്ചി വ്യാപകമായി ഉപയോഗിക്കാറുണ്ടായിരുന്നു. പുതിയ കരടു പട്ടിക പ്രാവര്‍ത്തികമായാല്‍ പട്ടിയടക്കമുള്ള ജീവികളെ ചൈനീസ് മാര്‍ക്കറ്റില്‍ കശാപ്പ് ചെയ്യുന്നതിനെതിരെ ലോകമെമ്പാടുമുള്ള മൃഗസ്‌നേഹികള്‍ വര്‍ഷങ്ങളായി ഉയര്‍ത്തുന്ന പ്രതിഷേധവും ഫലം കാണും. എന്നാല്‍ പുതിയ കരടു പട്ടിക അന്തിമമായിട്ടില്ല.

മെയ് 8 വരെ പട്ടികയെക്കുറിച്ച് ജനങ്ങള്‍ക്ക് അഭിപ്രായം അറിയിക്കാന്‍ സമയമുണ്ട്. ഒപ്പം ജനുവരി 23 മുതല്‍ ചൈനയില്‍ വന്യജീവികളുടെ മാംസ വില്‍പ്പനയ്ക്ക് താല്‍ക്കാലിക നിയന്ത്രണം സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിനു പുറമെ ചൈനയില്‍ 13 പ്രദേശങ്ങളില്‍ വന്യജീവി മാംസ വില്‍പ്പനയ്ക്ക് നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ചൈനയിലെ വുഹാന്‍ നഗരത്തിലാണ് ഡിസംബറില്‍ കൊവിഡ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഈ നഗരത്തിലെ മാംസശാലകളില്‍ നിന്നാണ് കൊറോണ വൈറസ് ഉത്ഭവിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇതില്‍ ഇതുവരെ സ്ഥിരീകരണമുണ്ടായിട്ടില്ല.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

​പൊതുജനങ്ങളുടെ ആരോഗ്യത്തിന് ഭീഷണി; ഗുജറാത്തിൽ വലിയ തോതിൽ മായം കലർത്തിയ പാൽ പിടികൂടി നശിപ്പിച്ചു

0
ലഖ്‌നൗ: ഗുജറാത്ത് കലാവാഡില്‍ വ്യാജ പാല്‍ പിടികൂടി. 7,150 ലിറ്റര്‍ മായം...

ഹോർമുസ് കടലിടുക്കിൽ കപ്പലുകളിൽ നിന്ന് ഫീസ് ഈടാക്കാൻ നടപടിയുമായി ഇറാൻ; നാവിഗേഷണൽ സേവനങ്ങൾക്കായാണ് തുകയെന്ന്...

0
ടെഹ്റാൻ: അമേരിക്കയുമായുള്ള യുദ്ധം അനിശ്ചിതമായി നീളുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ ഫീസ് ഈടാക്കാൻ...

യാത്രയ്ക്കിടെ മോശമായി പെരുമാറിയെന്ന പരാതി; കാസർകോട് ഡിഎഫ്ഒക്കെതിരെ റെയിൽവേ പൊലീസ് കേസെടുത്തു

0
കാസര്‍കോട്: കാസര്‍കോട് ഡിഎഫ്ഒക്കെതിരെ കേസ്. ട്രെയിനില്‍ സ്ത്രീകളോട് അപമര്യാദയായി പെരുമാറിയെന്നാണ് പരാതി....