നേഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരളഹൗസ് വിട്ടുനല്‍കണം ; രമേശ് ചെന്നിത്തല

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ഡല്‍ഹിയില്‍ വിവിധ ആശുപത്രികളിലായി കൊറോണ വാര്‍ഡുകളില്‍ സേവനമനുഷ്ഠിക്കുന്ന നേഴ്‌സുമാര്‍ക്ക് താമസിക്കാനായി ഡല്‍ഹി കേരള ഹൗസ് വിട്ടുനല്‍കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടു. നേഴ്‌സുമാര്‍ക്ക് താമസം, ഭക്ഷണം, ആരോഗ്യ പരിപാലനം എന്നിവ കേരള ഹൗസില്‍ സൗജന്യമായി നല്‍കണമെന്നാണ് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.

നിലവില്‍ എല്‍എന്‍ജെപി ആശുപത്രിയിലെ നേഴ്‌സുമാര്‍ അടക്കമുള്ളവര്‍ക്ക് ഡല്‍ഹിയിലെ ഗുജറാത്ത് ഭവനില്‍ താല്‍ക്കാലിക താമസം ഒരുക്കാനാണ് ഡല്‍ഹി ഭരണകൂടം തയ്യാറെടുക്കുന്നത്. ഭൂരിഭാഗം നേഴ്‌സ്മാര്‍ക്കും വീടുകളില്‍ പോയി മടങ്ങിവരാന്‍ വലിയ ബുദ്ധിമുട്ടാണ് ഇത് സൃഷ്ടിക്കുന്നത്. ഈ സാഹചര്യത്തില്‍ കൂടുതല്‍ സൗകര്യപ്രദമായ കേരള ഹൗസ് വിട്ടു നല്‍കുന്നതില്‍ സര്‍ക്കാര്‍ ഉടനെ തീരുമാനം കൈക്കൊള്ളണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.

ഡല്‍ഹിയില്‍ ഇതിനകം 12 നേഴ്‌സ്മാര്‍ക്ക് കൊറോണ ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. കൊറോണ വാര്‍ഡില്‍ സേവനമനുഷ്ഠിക്കുന്ന നേഴ്‌സ്മാര്‍ക്ക് ജോലി കഴിഞ്ഞു മടങ്ങിയെത്തിയാല്‍ ഐസൊലേഷന്‍ സൗകര്യം വേണം. അതുകൊണ്ടു തന്നെ അറ്റാച്ച്‌ഡ് ബാത്ത് റൂം സൗകര്യമുള്ള മുറികള്‍ കേരള ഹൗസില്‍ നിന്നും വിട്ടുനല്‍കണം. അതോടൊപ്പം ജോലി ചെയ്യുന്നവര്‍ക്ക് പേഴ്‌സണല്‍ പ്രൊട്ടക്ഷന്‍ ഉപകരണങ്ങള്‍ അടക്കമുള്ള സുരക്ഷാ സൗകര്യം ഉറപ്പ് വരുത്തണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...

ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് അപകടം ; സ്കൂട്ടർ യാത്രികൻ മരിച്ചു

0
കൊട്ടാരക്കര: കൊല്ലം കൊട്ടാരക്കര വാളകത്ത് ടോറസ് ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ...

തെറ്റായ പ്രസ്താവനകളിലൂടെ തൊഴിലാളികളെ പ്രതിക്കൂട്ടിലാക്കാൻ നോക്കുന്നു ; മുഖ്യമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.എസ്.ഇ.ബി വർക്കേഴ്‌സ്...

0
തിരുവനന്തപുരം: കെഎസ്ഇബി ജീവനക്കാര്‍ക്ക് എതിരായ മുഖ്യമന്ത്രി വി ഡി സതീശന്റെ പ്രസ്താവനയ്ക്ക്...

പത്തനംതിട്ടയുടെ മണ്ണിൽ ചിറകുകൾ മുളയ്ക്കാൻ ശബരി വിമാനത്താവള പദ്ധതി ; പ്രതീക്ഷയോടെ കൊടുമൺ

0
കൊടുമൺ: നിർദിഷ്ട ശബരി വിമാനത്താവള പദ്ധതി കൊടുമണ്ണിൽ സ്ഥാപിക്കണമെന്ന ആവശ്യവുമായി കൊടുമൺ...