ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി ലഭിച്ചു ; നിരീക്ഷണം ശക്തമാക്കി ഇന്ത്യ

For full experience, Download our mobile application:
Get it on Google Play

മാലി: ഗവേഷണത്തിനും സർവേകൾക്കും ഉപയോഗിക്കുന്ന ചൈനീസ് കപ്പലിന് മാലദ്വീപ് തുറമുഖത്ത് നങ്കൂരമിടാൻ അനുമതി. ചൈനീസ് കപ്പലായ സിയാങ് യാങ് ഹോങ് 3 ആണ് മാലദ്വീപിൽ എത്തുന്നത്. അതേസമയം, കപ്പൽ മാലദ്വീപ് കടലിൽ ഒരു ഗവേഷണവും നടത്തില്ലെന്ന് വിദേശകാര്യ മന്ത്രാലയം പറഞ്ഞു. എന്നാൽ, കപ്പലിന്റെ സഞ്ചാരം സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് ഇന്ത്യൻ പ്രതിരോധ വൃത്തങ്ങൾ പറയുന്നു. ഇന്ത്യയും മാലദ്വീപും തമ്മിൽ അടുത്തകാലത്ത് ഉടലെടുത്ത നയതന്ത്ര സംഘർഷങ്ങൾക്കിടയിലാണ് ചൈനീസ് കപ്പലിന് അനുമതി നൽകിയിരിക്കുന്നത്.

ജീവനക്കാരുടെ മാറ്റത്തിനായി കപ്പലിന് തുറമുഖത്ത് നങ്കൂരമിടാൻ അനുവദിക്കണമെന്ന് ചൈനീസ് സർക്കാർ നയതന്ത്ര അഭ്യർഥന നടത്തിയതായി മാലദ്വീപ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ഫെബ്രുവരി എട്ടിന് കപ്പൽ മാലദ്വീപിൽ എത്തുമെന്നാണ് സൂചന. അതേസമയം, ഇത്തരം കപ്പലുകൾ കടലിലെ ചാരപ്രവർത്തനത്തിനാണ് ഉപയോഗിക്കുന്നതെന്ന് അമേരിക്ക ആരോപണം ഉയർത്തുന്നു.

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഭഗവതിക്കുന്ന് ക്ഷേത്രത്തിലെ തടി കടത്തില്‍ സബ് ഗ്രൂപ്പ് ഓഫീസറെ ബലിയാടാക്കരുത് : സമഗ്ര അന്വേഷണം...

0
റാന്നി : ഭഗവതിക്കുന്ന് ദേവസ്വം ക്ഷേത്ര ഭൂമിയിൽ നിന്ന് തേക്കുമരങ്ങൾ മുറിച്ച്...

ആറന്മുള ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തുന്നു : ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്

0
ആറന്മുള : ഉത്രട്ടാതി ജലമേള ഉദ്ഘാടനത്തിനായി ഉപരാഷ്ട്രപതി എത്തിച്ചേരുന്നതുമായി ബന്ധപ്പെട്ട് ഓഗസ്റ്റ്...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...

തിരുവനന്തപുരത്ത് ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം

0
തിരുവനന്തപുരം: കൈലാത്ത്കോണം എൽപിഎസ് ജംഗ്ഷൻ പൗരാവലി നടത്തിയ ഓണാഘോഷത്തിന് നേരെ ഗുണ്ടാ...