ചിന്നക്കനാലില്‍ ചക്കക്കൊമ്പനുമായി ഏറ്റുമുട്ടല്‍ ; മുറിവാലന് ഗുരുതര പരിക്ക്

For full experience, Download our mobile application:
Get it on Google Play

ഇടുക്കി: ചിന്നക്കനാലില്‍ ആനകള്‍ തമ്മിലുള്ള ഏറ്റുമുട്ടലില്‍ മുറിവാലന്‍ എന്ന ആനയ്ക്ക് ഗുരുതരമായി പരിക്കേറ്റു. ചക്കക്കൊമ്പനുമായുള്ള ഏറ്റുമുട്ടലിലാണ് മുറിവാലന് പരിക്കേറ്റത്. ഈ മാസം 21നായിരുന്നു സംഭവം. കൊമ്പുകോര്‍ക്കലിനിടയില്‍ മുറിവാലന് ഗുരുതര പരിക്കേറ്റിരുന്നു. ആനകള്‍ തമ്മില്‍ വീണ്ടും ഏറ്റുമുട്ടല്‍ നടന്നുവെന്നാണ് കരുതുന്നത്.മുറിവുകള്‍ പഴുത്തതോടെ ഇന്നലെ രാത്രിയോടെ ആന ഗുരുതരാവസ്ഥയിലായതായി വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇടുക്കി 60 ഏക്കര്‍ ചോല ഭാഗത്ത് കിടപ്പിലാണ് മുറിവാലന്‍. കാട്ടാനയെ നിരീക്ഷിച്ച് വരികയാണെന്നും ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ ആനയ്ക്ക് ചികിത്സ ഉറപ്പുവരുത്തുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. അവശനിലയിലായ ആനയ്ക്ക് ആന്റി ബയോട്ടിക്കുകള്‍ നല്‍കി. കൂടാതെ കിടപ്പിലായ ആനയുടെ ശരീരം വെള്ളമൊഴിച്ച് തണുപ്പിക്കുന്നുണ്ട്. ആനയെ എഴുന്നേല്‍പ്പിക്കാനുള്ള ശ്രമം നടത്തിവരികയാണ്. ഗുരുതരാവസ്ഥയിലായ ആന ചരിഞ്ഞേക്കുമെന്നാണ് സൂചന.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രഹസ്യ വിവരം കിട്ടി ചാക്കയിലെ സ്കൂളിന് സമീപത്ത് വന്നപ്പോൾ കിട്ടിയത് 8 കിലോ കഞ്ചാവ്...

0
തിരുവനന്തപുരം: ചാക്ക യുപിഎസിന് സമീപത്തുനിന്ന് എട്ട് കിലോയിലധികം കഞ്ചാവ് പിടികൂടിയ കേസിൽ...

പശ്ചിമ ബംഗാളിലെ സാഹചര്യം നിരീക്ഷിച്ച് ബിജെപി നേതൃത്വം ; തൃണമൂൽ വിമതരെ പാർട്ടിയിലേക്ക് ക്ഷണിക്കില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിൽ തൃണമൂൽ കോൺഗ്രസിൽ ഉടലെടുത്ത പ്രതിസന്ധി നിരീക്ഷിച്ച് ബിജെപി...

ദില്ലി തീപിടുത്തം : വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ

0
ദില്ലി: ദില്ലിയിലെ ഹോട്ടലിലെ തീപിടിത്തത്തിൽ വെന്തു മരിച്ചവരിൽ ഒരു കുടുംബത്തിലെ എട്ടുപേർ....

ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ; പത്ത് രോഗികൾ മരിച്ചെന്ന് റിപ്പോർട്ട്

0
പട്‌ന: ബിഹാറിലെ സ്വകാര്യ ആശുപത്രിയിൽ തീപിടിത്തം ഉണ്ടായി. അപകടത്തിൽ 10 രോഗികൾ...