ഇടുക്കി : ഇടുക്കി ചിന്നക്കനാല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം.എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. ബാങ്ക് ഭരണ സമിതിയാണ് സസ്പെന്‍ഡ് ചെയ്തത്. വായ്‌പക്ക് ഈടായി നല്‍കിയ ഭൂമിക്ക് മതിയായ രേഖകള്‍ ഇല്ലാതെ വായ്പ അനുവദിച്ചു എന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.
ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇദ്ദേഹത്തിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതിനിടെ സി.പി.ഐ അംഗങ്ങള്‍ ബാങ്ക് ഇടപാടുകളില്‍ വ്യക്തത തേടി എല്‍.ഡി.എഫ് ഭരണ സമിതിക്ക് നല്‍കിയ കത്ത് പുറത്ത് വന്നു. ഇത് വിവാദം ആയതിനെ തുടര്‍ന്നാണ് ഭരണ സമിതി സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്. ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട് വന്ന ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് അളകര്‍ സ്വാമി പറഞ്ഞു.