ചിന്നക്കനാല്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ സെക്രട്ടറിക്ക് സസ്പെന്‍ഷന്‍

For full experience, Download our mobile application:
Get it on Google Play

ഇടുക്കി : ഇടുക്കി ചിന്നക്കനാല്‍ സഹകരണ ബാങ്ക് സെക്രട്ടറി എം.എസ് സാബുവിനെ അന്വേഷണ വിധേയമായി സസ്പെന്‍ഡ്‌ ചെയ്തു. ബാങ്ക് ഭരണ സമിതിയാണ് സസ്പെന്‍ഡ്‌ ചെയ്തത്. വായ്‌പക്ക് ഈടായി നല്‍കിയ ഭൂമിക്ക് മതിയായ രേഖകള്‍ ഇല്ലാതെ വായ്പ അനുവദിച്ചു എന്ന് ഓഡിറ്റ് വിഭാഗം നടത്തിയ പ്രാഥമിക പരിശോധനയിലെ കണ്ടെത്തല്‍.

ഓഡിറ്റ് വിഭാഗത്തിന്‍റെ കണ്ടെത്തലിനെ തുടര്‍ന്ന് ഇദ്ദേഹത്തിനോട് നിര്‍ബന്ധിത അവധിയില്‍ പോകാന്‍ നിര്‍ദേശിച്ചു. ഇതിനിടെ സി.പി.ഐ അംഗങ്ങള്‍ ബാങ്ക് ഇടപാടുകളില്‍ വ്യക്തത തേടി എല്‍.ഡി.എഫ് ഭരണ സമിതിക്ക് നല്‍കിയ കത്ത് പുറത്ത് വന്നു. ഇത് വിവാദം ആയതിനെ തുടര്‍ന്നാണ് ഭരണ സമിതി സസ്പെന്‍ഡ്‌ ചെയ്യാന്‍ തീരുമാനിച്ചത്. ഓഡിറ്റ് വിഭാഗത്തിന്‍റെ പരിശോധന റിപ്പോര്‍ട്ട്‌ വന്ന ശേഷം തുടര്‍ നടപടികള്‍ തീരുമാനിക്കുമെന്ന് പ്രസിഡന്‍റ് അളകര്‍ സ്വാമി പറഞ്ഞു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ മുഖ്യപ്രതി ഡോ. റാമിൻ്റെ അറസ്റ്റില്‍ വീഴ്ച വരുത്തിയ ഡിവൈഎസ്പി...

0
തിരുവനന്തപുരം: അഞ്ചരക്കണ്ടി ഡെന്റൽ കോളേജ് വിദ്യാർത്ഥി നിതിൻ രാജ് ജീവനൊടുക്കിയ സംഭവത്തിൽ...

അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ വഞ്ചികളെത്തി : അവിട്ടം ദിനത്തില്‍ നീരണിയും

0
തണ്ണിത്തോട് : അടവി കുട്ടവഞ്ചി സവാരി കേന്ദ്രത്തില്‍ പുതിയ കുട്ടവഞ്ചികള്‍ എത്തിച്ചു. കര്‍ണ്ണാടകയിലെ...

പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ നോക്കണ്ടെന്ന് എം വിജിൻ...

0
പാലക്കാട്: പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജന നടപടിയിൽ ഡിവൈഎഫ്ഐ പ്രതിഷേധം അടിച്ചമർത്താൻ...

മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ്

0
തിരുവനന്തപുരം: കേരളത്തില്‍ മണ്‍സൂണ്‍ മഴയില്‍ 23 ശതമാനം കുറവ് ഉണ്ടായതായി...