ഇടുക്കി : ചിന്നക്കനാല്‍ പഞ്ചായത്ത് പ്രസിഡന്റിനെതിരെ എല്‍ ഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായി. ഇതോടെ യുഡിഎഫിന് പഞ്ചായത്ത് ഭരണം നഷ്ടമായി. പഞ്ചായത്തില്‍ യു ഡി എഫ് 6, എല്‍ ഡി എഫ് 6, സ്വതന്ത്ര 1 എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്ര അംഗം ജയന്തി എല്‍ ഡി എഫിന് അനുകൂലമായി വോട്ട് ചെയ്‌തോടെയാണ് യുഡിഎഫിന് ഭരണനഷ്ടം സംഭവിച്ചത്. തെരഞ്ഞെടുപ്പിന് ശേഷം എല്‍ഡിഎഫിനാണ് ഭൂരിപക്ഷം ലഭിച്ചതെങ്കിലും പാര്‍ട്ടിയുടെ സഹകരണത്തോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥി വോട്ടെടുപ്പില്‍ പങ്കെടുത്തിരുന്നില്ല. ഇതോടെ നറുക്കെടുപ്പിലൂടെ യുഡിഎഫ് ഭരണം പിടിക്കുകയായിരുന്നു.
പഞ്ചായത്ത് പ്രസിഡന്റ് സിനി വൈസ് പ്രസിഡന്റ് വള്ളിയമ്മാള്‍ എന്നിവര്‍ക്കെതിരെയാണ് ദേവികുളം ബിഡിഒയ്ക്ക് മുമ്പിൽ എല്‍ഡിഎഫ് അംഗങ്ങള്‍ അവിശ്വാസ പ്രമേയം നല്‍കിയത്. കൊവിഡ് കാലത്ത് കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ പ്രസിഡന്റ് തയ്യറായില്ലെന്നുള്ളതാണ് സിനിക്കെതിരെയുള്ള അവിശ്വാസ പ്രമേയത്തിന് കാരണം. പ്രസിഡന്റിനെതിരെ എപി അശോകനും വൈസ് പ്രസിഡന്റിനെതിരെ ശ്രീദേവി അന്‍പുരാജുമാണ് പ്രമേയ നോട്ടീസ് നല്‍കിയത്.