ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം മാതൃകാപരം : ഡിവൈഎഫ്‌ഐ

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : ബാലുശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടപ്പിലാക്കിയ ജന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയം മാതൃകാപരവും അഭിനന്ദനീയവുമാണെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറിയേറ്റ്. പുരുഷന്‍, സ്ത്രീ, ട്രാന്‍സ്ജെന്‍ഡര്‍, ട്രാന്‍സ് സെക്ഷ്വല്‍ അടക്കമുള്ള ലിംഗ പദവികള്‍ ദൈനംദിന വ്യവഹാരത്തില്‍ ഇടപെടുന്ന കാലത്ത് വിദ്യാര്‍ത്ഥികള്‍ക്ക് ഒരുപോലെ സൗകര്യപ്രദമായ വസ്ത്രം യൂണിഫോമായി നല്‍കുക എന്നത് പ്രശംസനീയമായ കാര്യമാണെന്നും ഡിവൈഎഫ്‌ഐ വ്യക്തമാക്കി.

കേരളത്തില്‍ പോലീസ് സേനയിലെ പുരുഷന്‍മാരുടെയും സ്ത്രീകളുടെ യൂണിഫോം സൗകര്യപ്രദമായി പരിഷ്‌കരിച്ചിട്ടുണ്ട്. പാന്റ്‌സും ഷര്‍ട്ടും അടങ്ങുന്ന ജെന്റര്‍ ന്യൂട്രല്‍ യൂണിഫോം മത വിരുദ്ധമാണെന്നും കുട്ടികളുടെ അവകാശങ്ങള്‍ക്ക് വിരുദ്ധമാണെന്നുമുള്ള പ്രചരണം നിക്ഷിപ്ത താല്‍പര്യങ്ങളുടെതാണ്. സൗദി അറേബ്യ അടക്കമുള്ള രാജ്യങ്ങളില്‍ ഇതേ രീതിയിലുള്ള യൂണിഫോമുകള്‍ ഉപയോഗിക്കുന്നുണ്ട്. ഈ മാറ്റം വിദ്യാര്‍ത്ഥികള്‍ക്ക് ഏറെ സൗകര്യപ്രദമായെന്നതിന്റെ തെളിവാണ് വാര്‍ത്താ ചാനലുകളില്‍ കണ്ട വിദ്യാര്‍ത്ഥിനികളുടെ പ്രതികരണങ്ങള്‍. ജെന്‍ഡര്‍ ന്യൂട്രല്‍ യൂണിഫോം എന്ന ആശയത്തെ ഡി. വൈഎഫ്‌ഐ സ്വാഗതം ചെയ്യുന്നുവെന്നും പ്രസ്താവനയില്‍ വ്യക്തമാക്കി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ പരിപാടിയിൽ ആംബുലൻസ് ദുരുപയോഗം ചെയ്തെന്ന് പരാതി

0
പാലക്കാട് : പാലക്കാട്ടെ ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഓണാഘോഷ...

എളയാവൂരില്‍ ദേശീയപാത സംരക്ഷണഭിത്തി ഇടിഞ്ഞു

0
കണ്ണൂര്‍: കണ്ണൂര്‍ കോര്‍പറേഷന്‍ പരിധിയിലെ എളയാവൂരില്‍ ദേശീയപാത 66 ന്റെ...

ഹോം സ്റ്റേയിൽ എട്ടാം ക്ലാസുകാരി കൂട്ടമാനഭംഗത്തിനിരയായി ; അഞ്ച് പേർ പിടിയിൽ

0
ഗുവാഹത്തി: അസമിലെ കാംരൂപ് ജില്ലയിൽ എട്ടാം ക്ലാസ് വിദ്യാർത്ഥിനിയായ പെൺകുട്ടി ഗുവാഹത്തിയിലെ...

അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്കരണത്തിനുള്ള കരട് ഇറക്കി വൈദ്യുതി റഗുലേറ്ററി കമ്മീഷൻ

0
തിരുവനന്തപുരം: പകൽ സമയത്ത് കുറഞ്ഞ നിരക്ക് കൂടുതൽ ഉപഭോക്താക്കള്‍ക്ക് ഏര്‍പ്പെടുത്താൻ അടക്കമുള്ള...