വി.എസിനെതിരായ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം തള്ളി ചിന്താ ജെറോം

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വി.എസിനെതിരായ ക്യാപ്പിറ്റല്‍ പണിഷ്‌മെന്റ് പരാമര്‍ശം തള്ളി ചിന്താ ജെറോം. ആലപ്പുഴ സമ്മേളനത്തില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വാചകം ഒരു പ്രതിനിധിയും പറഞ്ഞിട്ടില്ലെന്ന് ചിന്താ ജെറോം പറഞ്ഞു. സുരേഷ് കുറുപ്പിന്റെ ആരോപണത്തില്‍ പാര്‍ട്ടി നേതൃത്വം വിശദീകരണം നല്‍കുമെന്നും ചിന്താ ജെറോം പറഞ്ഞു. സുരേഷ് കുറുപ്പ് എന്തുകൊണ്ട് ഇങ്ങനെ പറയുന്നു എന്ന് അറിയില്ലെന്ന് ഡികെ മുരളി എംഎല്‍എ യും പ്രതികരിച്ചു. ഇത് മാധ്യമസൃഷ്ടി മാത്രമാണ്. പാര്‍ട്ടിക്ക് ഉണ്ടായ പിന്തുണയെ തുടര്‍ന്നാണ് ഇത്തരം ആരോപണങ്ങളെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സിപിഎം സംസ്ഥാന കമ്മിറ്റി അംഗവും എംഎല്‍എയുമായിരുന്ന പിരപ്പന്‍കോട് മുരളിയാണ് ഈ ആരോപണം ആദ്യം ഉന്നയിച്ചത്. പാര്‍ട്ടിയിലെ യുവനേതാവും എഴുത്തുകാരനുമായ വ്യക്തിയാണ് ആവശ്യപ്പെട്ടത് എന്നായിരുന്നു അദ്ദേഹം ആരോപിച്ചത്. ഇപ്പോള്‍ മുന്‍ എംപിയും എംഎല്‍എയുമായിരുന്ന സുരേഷ് കുറുപ്പ് അതേ ആരോപണം ആവര്‍ത്തിച്ച് വീണ്ടും വിവാദത്തിന് തിരികൊളുത്തി. സുരേഷ് കുറുപ്പ് മാതൃഭൂമി പത്രത്തിന്റെ ഞായറാഴ്ച പതിപ്പില്‍ എഴുതിയ വിഎസ് അനുസ്മരണ ലേഖനത്തില്‍ 2015-ലെ ആലപ്പുഴ സംസ്ഥാന സമ്മേളനത്തില്‍ ഒരു യുവതിയാണ് വിഎസിനെതിരെ ‘കാപിറ്റല്‍ പണിഷ്മെന്റ്’ വേണമെന്ന് ആവശ്യപ്പെട്ടതെന്ന് വെളിപ്പെടുത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃണമൂൽ കോൺഗ്രസിലേക്ക് തിരിച്ചെത്തി വിമത എം.എൽ.എ കാസിം സിദ്ദിഖി; മമത ബാനർജിയാണ് തന്റെ നേതാവെന്ന്...

0
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസിലെ വിമത എംഎൽഎമാരിൽ ഒരാളായ കാസിം സിദ്ദിഖി മുൻ...

​സി.ബി.എസ്.ഇ വിദ്യാഭ്യാസ സമ്പ്രദായത്തിൽ വലിയ മാറ്റങ്ങൾക്ക് ഒരുങ്ങി കേന്ദ്രം; ഉന്നതതല യോഗം വിളിച്ച് മന്ത്രി...

0
ദില്ലി: സിബിഎസ്ഇയെ അടിമുടി അഴിച്ചുപണിയാനുള്ള നീക്കവുമായി കേന്ദ്ര സർക്കാർ. സിബിഎസ്ഇ അധികൃതരുമായി...

ഗോതമ്പ് പൊടി കയറ്റുമതി നയത്തിൽ നിർണായക ഭേദഗതി വരുത്തി കേന്ദ്രം; ഉൽപ്പന്നങ്ങൾ വിദേശത്തേക്ക് അയക്കുന്നതിനുള്ള...

0
ദില്ലി: ഗോതമ്പ് പൊടി കയറ്റുമതി നിയന്ത്രണം നീക്കി കേന്ദ്ര സർക്കാർ. ആട്ട,...

യാത്രക്കാരെ വലച്ച് സ്പൈസ് ജെറ്റ് സർവീസുകൾ; വിശദീകരണം തേടി സിയാൽ

0
കൊച്ചി: വിമാനക്കമ്പനിയായ സ്പൈസ് ജെറ്റിന് നോട്ടീസ് നൽകി സിയാൽ. സ്പൈസ് ജെറ്റിൻ്റെ...